Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightനിയമ...

നിയമ പോരാട്ടത്തിനൊടുവിൽ പിറന്ന മണ്ണ് സ്വന്തമാകുന്നു

text_fields
bookmark_border
നിയമ പോരാട്ടത്തിനൊടുവിൽ പിറന്ന മണ്ണ് സ്വന്തമാകുന്നു
cancel
camera_alt

പരപ്പനങ്ങാടി പാലത്തിങ്ങൽ-കെട്ടുമ്മൽ പ്രദേശവാസികൾ പി.കെ. അബ്​ദുറബ്ബ്

എം.എൽ.എയിൽ നിന്ന്​ നികുതി ചീട്ട് ഏറ്റുവാങ്ങുന്നു

പരപ്പനങ്ങാടി: നിയമപോരാട്ടത്തിനൊടുവില്‍ പട്ടയ ഭൂമി പാലത്തിങ്ങൽ‍-കെട്ടുമ്മല്‍ പ്രദേശവാസികൾക്ക്​ സ്വന്തമാകുന്നു. നികുതി അടവാക്കി ഇരകൾ ഭൂമിയുടെ ഉടമകളായി. പാലത്തിങ്ങല്‍-കെട്ടുമ്മല്‍ പ്രദേശത്തെ പുഴ പുറമ്പോക്കില്‍ താമസിച്ചിരുന്ന ഒമ്പത്​ കുടുംബങ്ങള്‍ക്ക് 1996ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാർ പട്ടയം അനുവദിച്ച്​ നല്‍കിയിരുന്നു.

വേര്‍ക്കോട്ട് ആമിന, കുന്നുമ്മല്‍ സുഹറാബി, തൈശ്ശേരി മുഹമ്മദ് കുട്ടി, പി.വി. രായിന്‍കുട്ടി, വേര്‍ക്കോട്ട് കദീജ, ചപ്പങ്ങത്തില്‍ യഹ്‌യ, മരക്കാംകടവത്ത് അഹമ്മദ്‌കോയ, തേനത്ത് ബിയ്യാത്തുട്ടി, മടപ്പള്ളി പാത്തുമ്മു എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. 2011 വരെ ഭൂമിക്ക് ഇവരില്‍നിന്ന്​ നികുതി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് വസ്തുവി​െൻറ സബ്​ഡിവിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചില്ല.

ഇൗ കാരണത്താല്‍ നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.

ഭൂനികുതി സ്വീകരിക്കാത്തതിനാല്‍ വീട്ടുകാര്‍ക്ക് വസ്തുക്കള്‍ പണയപ്പെടുത്താനോ അനന്തരാവകാശികള്‍ക്കിടയില്‍ ഭാഗിക്കാനോ കഴിഞ്ഞിരുന്നില്ല. തുടർന്ന്​ പി.കെ. അബ്​ദുറബ്ബ്​ എം.എൽ.എ സർക്കാർ തലത്തിൽ ഇടപെടൽ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്​ടർക്ക്​ നിർദേശം നൽകുകയായിരുന്നു. ഒടുവിൽ കോടതിയുടെയും ഇടപെടലിനെ തുടർന്നാണ്​ ഇവരുടെ നികുതി സ്വീകരിച്ചത്​. പട്ടയ ഉടമകള്‍ക്കുള്ള നികുതിചീട്ട് പി.കെ. അബ്​ദുറബ്ബ് എം.എല്‍.എ വിതരണം ചെയ്തു. അഡ്വ. കെ.കെ. സൈതലവി അധ്യക്ഷത വഹിച്ചു. സി. അബ്​ദുറഹിമാന്‍ കുട്ടി, കെ.കെ. അബ്​ദുസമദ്​, സി.ടി. അബ്​ദുനാസർ എന്നിവര്‍ സംസാരിച്ചു. വി.പി. സുബൈര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parappanagadiLand distribution
News Summary - Birth place got for palathingal-kettumal
Next Story