Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധശ്രമ കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ

text_fields
bookmark_border
വധശ്രമ കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ
cancel
camera_alt

അർഷാദ്

പരപ്പനങ്ങാടി: വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന യുവാവ് പ്രത്യേക അന്വേഷണ സംഘത്തിൻെറ പിടിയിൽ. കടലുണ്ടി നഗരം ഹീറോസ് നഗർ സ്വദേശി അർഷാദ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

2018 മാർച്ച് മാസത്തിൽ ഹീറോസ് നഗറിൽ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന കടലുണ്ടി നഗരം പാണ്ടി വീട്ടിൽ ഷംസുദീൻ എന്നയാളുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയ കേസിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനാൽ മഞ്ചേരി സെഷൻസ് കോടതി ഇയാളുടെ പേരിൽ വാറൻറ് പുറപ്പെടുവിച്ചിരുന്നു.

താനൂർ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടൻെറയും പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസിൻെറയും നേതൃത്വത്തിലുള്ള സംഘം ബേപ്പൂർ കോസ്റ്റൽ പൊലീസിൻെറ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. താനൂർ സബ്ഡിവിഷനിൽ ഉള്ള താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപകഞ്ചേരി, കാടാമ്പുഴ എന്നീ സ്റ്റേഷനുകളിൽ നിലവിൽ 500ൽ പരം കേസുകളും 700 ഓളം വാറൻറുകളും നിലവിലുണ്ട്. കേസുകളിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കുന്നതിനായാണ് അഞ്ചു പൊലീസുകാർ ഉൾപ്പെടുന്ന ടീമിനെ നിയോഗിച്ചിരിക്കുന്നത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrested in attempted murder case
Next Story