Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightസി.സി.ടിവി ദൃശ്യം...

സി.സി.ടിവി ദൃശ്യം തുണയായി; പീഡനക്കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
സി.സി.ടിവി ദൃശ്യം തുണയായി; പീഡനക്കേസിൽ പ്രതി അറസ്റ്റിൽ
cancel

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരിമ്പിളിയം സ്വദേശി ഷൗക്കത്തലിയെയാണ് (34) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത സമയത്ത് പ്രതിയെക്കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു.

പരപ്പനങ്ങാടി മുതൽ രാമനാട്ടുകര വരെയുള്ള സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര, വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സി.സി.ടിവി ദൃശ്യം ലഭിച്ചെങ്കിലും ദൃശ്യങ്ങൾ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

തുടർന്നാണ് പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്ന് പ്രതിയെ വലയിലാക്കിയത്. പ്രതി നേരത്ത കുട്ടികളെ പീഡനത്തിനിരയാക്കിയതിന് മേലാറ്റൂർ, പട്ടാമ്പി സ്റ്റേഷനുകളിൽ മൂന്നു കേസുകളുള്ളതായി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി പൊലീസ് ഇൻസ്‌പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്യാം, എ.എസ്.ഐ റീന, എസ്. സി. പി. ഒ മാരായ ജയേഷ്, പ്രഭീഷ്, സി.പി.ഒ മാരായ സുഭാഷ്, പ്രാജോഷ്, രാഹുൽ, സച്ചിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parappanangadiaccusedCrime
News Summary - CCTV footage helps; accused arrested in molestation case
Next Story