അടക്ക മോഷണം; യുവാവ് അറസ്റ്റിൽ
text_fieldsസമീർ
പാണ്ടിക്കാട്: മലഞ്ചരക്കുകടയിൽനിന്ന് അടക്ക മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി പുതുപ്പറമ്പിൽ സമീറാണ് (42) പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 12നാണ് വെള്ളുവങ്ങാട്ടെ മലഞ്ചരക്കുകടയിൽനിന്ന് 30 കിലോ അടക്കയും മേശയിലുണ്ടായിരുന്ന പണവും മോഷണം പോയത്. അടക്ക പാണ്ടിക്കാട്ടുതന്നെയുള്ള മറ്റൊരു കടയിൽ വിൽപന നടത്തിയതായി പാണ്ടിക്കാട് പൊലീസ് കണ്ടെത്തി.
സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മാവൂരിൽനിന്നാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.