Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അഥിതി തൊഴിലാളി മരിച്ചു

text_fields
bookmark_border
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അഥിതി തൊഴിലാളി മരിച്ചു
cancel

പാണ്ടിക്കാട്​: പന്തല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അഥിതി തൊഴിലാളി മരിച്ചു. അസമിലെ ദുബൂരി സ്വദേശിയായ ദിമേഷ് നർസാരിയാണ്​ (28) മരിച്ചത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ചിറ്റത്തുപാറയിൽ ബുധനാഴ്ചയാണ് അപകടം.

ദിമേഷ് സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്​റ്റിലിടിച്ച് മറിഞ്ഞതാകാം അപകട കാരണമെന്ന്​ പാണ്ടിക്കാട്​ പൊലീസ്​ പറഞ്ഞു. ചെങ്കൽ ക്വാറിയിലെ തൊഴിലാളിയാണ് മരിച്ച ദിമേഷ് നർസാരി.

റോഡിൽ കിടന്ന മൃതദേഹം പിന്നീട് പാണ്ടിക്കാട് പൊലീസും നാട്ടുകാരും പൊലീസ് വളന്‍റിയർമാരും ചേർന്നാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. റോഡിൽ തളംകെട്ടിയ രക്തവും മറ്റും പൊലീസ് വളന്‍റിയർമാർ നീക്കം ചെയ്ത് റോഡ് ശുചീകരിച്ചു.

എ.എസ്.ഐ അബ്ബാസ്, സി.പി.ഒ സനോജ്, പൊലീസ് വളന്‍റിയർമാരായ സൈനു, ശിഹാബ് പന്തല്ലൂർ, കെ.ടി. ഫഹദ്, ഫൈസൽ കൊപ്പത്ത്, ഫൈസൽ വെള്ളുവങ്ങാട്, സന്തോഷ്, വിനോയ്, സിറാജ്, ഷാഫി എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story