Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightനിരവധി കേസുകളിൽ...

നിരവധി കേസുകളിൽ പ്രതികളായ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

text_fields
bookmark_border
നിരവധി കേസുകളിൽ പ്രതികളായ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
cancel

പാ​ണ്ടി​ക്കാ​ട്​: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ പാ​ണ്ടി​ക്കാ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി കാ​ള​ന്തോ​ട​ൻ വീ​ട്ടി​ൽ അ​ബ്ദു​ൽ ക​രീം (40), വ​റ്റ​ലൂ​ർ സ്വ​ദേ​ശി പു​ളി​യ​ൻ​മ​ട​ത്തി​ൽ വീ​ട്ടി​ൽ അ​ബ്ദു​ല്ല​ത്തീ​ഫ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ പാ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ളി​യി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മാ​രു​തി കാ​റി​ൽ​നി​ന്ന്​ മോ​ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ്​ ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ അ​തി​വേ​ഗം മു​ന്നോ​ട്ടെ​ടു​ത്ത് ഓ​ടി​ച്ചു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​ഞ്ഞു​നി​ർ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​ലി​യ സ്ക്രൂ ​ഡ്രൈ​വ​റു​ക​ൾ, മു​ഖം​മൂ​ടി, കൈ​യു​റ, റെ​യി​ൻ കോ​ട്ട്, ടോ​ർ​ച്ച്, ഹെ​ൽ​മ​റ്റ്, ബാ​ഗ് എ​ന്നി​വ ക​ണ്ടെ​ത്തി.

ഇ​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ 64 സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. സി.​ഐ കെ. ​റ​ഫീ​ഖ്, എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​നി​ൽ കു​മാ​ർ, ശാ​ന്‍റി, സി.​പി.​ഒ​മാ​രാ​യ ജി​ഗേ​ഷ്, ര​ജീ​ഷ്, അ​രു​ൺ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newspandikkadmalappuram
News Summary - Interstate thieves arrested
Next Story