ബാങ്കിൽ വരിനിൽക്കവേ കോണിപ്പടിയിൽ നിന്ന് വീണ് വയോധികന് പരിക്ക്
text_fieldsrepresentational image
പാണ്ടിക്കാട്: ബാങ്കിൽ വരിനിൽക്കവേ കോണിപ്പടിയിൽ നിന്ന് വീണ് വയോധികന് പരിക്കേറ്റു. പാണ്ടിക്കാട് ടൗണിലെ കേരള ഗ്രാമീൺ ബാങ്ക് ശാഖക്ക് മുന്നിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പെൻഷൻ സംബന്ധമായ ആവശ്യത്തിനായെത്തിയ വള്ളുവങ്ങാട് അത്താണിപ്പടി സ്വദേശി കൈതക്കോടൻ അബൂബക്കറിനാണ് പരിക്കേറ്റത്. വീതികുറഞ്ഞ പടികളിൽ കാൽതെന്നി വീഴുകയായിരുന്നു. പൊലീസ് വളൻറിയർമാരായ സിറാജ്, ഫൈസൽ എന്നിവരോടൊപ്പം സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
സ്ഥലപരിമിതി കാരണം ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലേക്കുള്ള കോണിപ്പടിയിലാണ് പൊതുജനങ്ങൾക്ക് മണിക്കൂറുകളോളം വരിനിൽക്കണ്ടി വരുന്നത്.
വിവിധ ക്ഷേമപെൻഷൻ, സ്കോളർഷിപ് മുതലായ ആവശ്യങ്ങൾക്കായി വരുന്നവരുടെ നല്ല തിരക്കാണ് ഏതാനും ദിവസങ്ങളായി ബാങ്കിന് മുന്നിൽ.

