Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാണ്ടിക്കാട് ടൗൺ...

പാണ്ടിക്കാട് ടൗൺ ട്രാഫിക് പരിഷ്കരണം; ഉദ്യോഗസ്ഥർ പരിശോധന നടത്തി

text_fields
bookmark_border
പാണ്ടിക്കാട് ടൗൺ ട്രാഫിക് പരിഷ്കരണം; ഉദ്യോഗസ്ഥർ പരിശോധന നടത്തി
cancel
camera_alt

പാ​ണ്ടി​ക്കാ​ട് ടൗ​ൺ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​നായി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പാ​ണ്ടി​ക്കാ​ട്: ടൗ​ണി​ൽ രാ​ത്രി​കാ​ല അ​പ​ക​ട​ങ്ങ​ളും പ​ക​ൽ സ​മ​യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ക​ല, ആ​ർ.​ടി.​ഒ, എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡി​വൈ​ഡ​റു​ക​ൾ, സ്ട്രീ​റ്റ് ലൈ​റ്റ്, ഫു​ട്പാ​ത്ത്, സൂ​ച​ന ബോ​ർ​ഡു​ക​ൾ, സീ​ബ്ര​ലൈ​നു​ക​ൾ, റി​ഫ്ല​ക്ട​ർ, സൂ​ച​ന​ക​ൾ അ​റി​യി​ക്കു​ന്ന ബ്ലി​ങ്കി​ങ് ലൈ​റ്റ് തു​ട​ങ്ങി​യ​വ അ​ടി​യ​ന്ത​ര​മാ​യി ജ​ങ്ഷ​നി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ണ്ടി​ക്കാ​ട് ഡി​വി​ഷ​ൻ ബ്ലോ​ക്ക്‌ മെം​ബ​ർ ഇ. ​സ​ഫീ​ർ ജാ​ൻ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി​യ​ത്.

ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​മാ​സം സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ആ​ർ. രോ​ഹി​ൽ നാ​ഥി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്നി​രു​ന്ന​ത്. രാ​ത്രി​കാ​ല അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തി​രു​ന്നു. ര​ണ്ട് സം​സ്ഥാ​ന പാ​ത​ക​ളും അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യും ക​ട​ന്നു​പോ​കു​ന്ന നാ​ൽ​ക്ക​വ​ല​യാ​ണ് പാ​ണ്ടി​ക്കാ​ട് ടൗ​ൺ. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ഊ​ട്ടി, മൈ​സൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​റ​മെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ബ​സു​ക​ളും ച​ര​ക്കു വാ​ഹ​ന​ങ്ങ​ളും ദി​വ​സ​വും ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു.

മ​ഞ്ചേ​രി, മേ​ലാ​റ്റൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും നി​ല​മ്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ സം​ഗ​മി​ക്കു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​വു​മാ​ണ്. പ്ര​ധാ​ന ജ​ങ്ഷ​ൻ സൂ​ചി​പ്പി​ക്കു​ന്ന അ​റി​യി​പ്പു​ക​ൾ ഇ​ല്ലാ​ത്ത​ത് സ്ഥ​ല പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ സൂ​ച​ന ബോ​ർ​ഡു​ക​ൾ, ബ്ലി​ങ്കി​ങ് ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ൽ, വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ൽ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം, ബൈ​പാ​സ് റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandikkadinspectionMalappuram NewsTraffic Reforms
News Summary - Pandikkad Town Traffic Reforms; Officials Conduct Inspection
Next Story