കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ശരത്തിെൻറ വീട്ടിൽ ഒാണമുണ്ട് ബഷീറലി തങ്ങൾ
text_fieldsശരത്തിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഒാണക്കിറ്റ് നൽകുന്നു
മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ശരത്തിെൻറ വീട് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു.
പാണക്കാട് തങ്ങള്‍ കുടുംബം നിര്‍മിച്ചുനല്‍കിയ വീട്ടിലാണ് ഓണത്തോടനുബന്ധിച്ച് സന്ദര്‍ശനം നടത്തിയത്. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ഹക്കീം കോല്‍മണ്ണ, ശരത്തിനും കുടുംബത്തിനും വീട് വെക്കാന്‍ സ്ഥലം വിട്ടുനല്‍കിയ ആരിഫ് കളപ്പാടന്‍ എന്നിവര്‍ തങ്ങളോടൊപ്പം അനുഗമിച്ചു.
ശരത്തിെൻറ അച്ഛനും അനിയനും മാതാവിെൻറ അനിയത്തിയും ചേര്‍ന്ന് തങ്ങളെ സ്വീകരിച്ചു. സന്ദര്‍ശനത്തിെൻറ ഭാഗമായി ഓണസാമഗ്രികള്‍ അടങ്ങിയ കിറ്റും ഓണപ്പുടവകളും ശരത്തിെൻറ കുടുംബത്തിന് കൈമാറി. സദ്യ കഴിച്ച് ഇരുകൂട്ടരും ഐശ്വര്യപൂര്‍ണമായ ഓണം ആശംസിച്ചാണ് മടങ്ങിയത്.

