Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

പാ​ല​ക്കാ​ട്‌-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും എ​ൻ.​എ​ച്ച്.​എ ഏ​റ്റെ​ടു​ത്തു

text_fields
bookmark_border
പാ​ല​ക്കാ​ട്‌-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും എ​ൻ.​എ​ച്ച്.​എ ഏ​റ്റെ​ടു​ത്തു
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​തോ​ടെ അ​നു​മ​തി​യാ​യ നി​ർ​മാ​ണ​വും ന​വീ​ക​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ദേ​ശീ​യ​പാ​ത 966 (പ​ഴ​യ 213) സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തിെൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു. 2020 ഡി​സം​ബ​റോ​ടെ നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​എ.​െ​എ) ഏ​റ്റെ​ടു​ത്ത​തോ​ടെ ഈ ​പാ​ത​യി​ൽ ഇ​നി ന​ട​ക്കേ​ണ്ട മു​ഴു​വ​ൻ ന​വീ​ക​ര​ണ​വും നി​ർ​മാ​ണ​ങ്ങ​ളും എ​ൻ.​എ​ച്ച്.​എ​യു​ടെ പൂ​ർ​ണ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ. നേ​ര​ത്തേ സം​സ്ഥാ​ന മ​രാ​മ​ത്ത് വി​ഭാ​ഗം ത​യാ​റാ​ക്കി ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് എ​ൻ.​എ​ച്ച്.​എ അ​നു​മ​തി ന​ൽ​കു​ക​യും സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ന​ട​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നേ​ര​ത്തേ ത​യാ​റാ​ക്കി ന​ൽ​കി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ഒാ​രാ​ടം​പാ​ലം പു​തു​ക്കി​പ്പ​ണി​യ​ൽ, തൊ​ടൂ​കാ​പ്പ് പാ​ലം പു​തു​ക്കി​പ്പ​ണി​യ​ൽ പ​ദ്ധ​തി​ക​ൾ ഫ​ല​ത്തി​ൽ ന​ഷ്​​ട​മാ​യി.

പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ലും കോ​ഴി​ക്കോ​ട്ടും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന് ഒാ​ഫി​സു​ണ്ട്. റോ​ഡു​വ​ക്കി​ലെ ചെ​റി​യ തു​ക ചെ​ല​വി​ട്ടു​ള്ള കാ​ടു​വെ​ട്ട​ല​ട​ക്കം എ​ൻ.​എ​ച്ച്.​എ​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ചെ​യ്യാ​നാ​വൂ. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ഭാ​ര​ത് മാ​ത പ്രോ​ജ​ക്ടി​െൻറ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത പു​തി​യ അ​ലൈ​ൻ​മെൻറി​ൽ വ​രാ​നി​രി​ക്കു​ക​യാ​ണ്. ആ ​പാ​ത ക​ട​ന്നു​പോ​വു​ന്ന പ്ര​ദേ​ശം അ​ന്തി​മ​മാ​യി ത​യാ​റാ​വു​ന്ന​തേ​യു​ള്ളൂ. കോ​ഴി​ക്കോ​ട് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യാ​ണ് ഉ​ണ്ടാ​വു​ക. പു​തി​യ പാ​ത വ​രു​ന്ന​തോ​ടെ അ​തി​നെ ദേ​ശീ​യ​പാ​ത​യാ​യി നി​ല​നി​ർ​ത്തു​ക​യും നി​ല​വി​ലെ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് പാ​ത സം​സ്ഥാ​ന മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​നാ​യി വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളും ടൗ​ൺ​ഷി​പ്പും കു​റ​ഞ്ഞ അ​ലൈ​ൻ​മെൻറാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ സം​സ്ഥാ​ന​പാ​ത, ബൈ​പാ​സു​ക​ൾ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് കൊ​ണ്ടാ​ട്ടി-​മ​ഞ്ചേ​രി, മ​ണ്ണാ​ർ​ക്കാ​ട് വ​ഴി പാ​ല​ക്കാ​ട്ടെ​ത്തി​ക്കു​ന്ന അ​ലൈ​ൻ​മെൻറാ​ണ് ആ​ലോ​ച​ന​യി​ൽ.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടും മു​ട​ങ്ങു​ന്ന​ത് അ​പ​ക​ട​ങ്ങ​ളു​ടെ തു​രു​ത്താ​യ പാ​ലം

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ത കൈ​മാ​റ്റ​ത്തോ​ടെ ന​ഷ്​​ട​മാ​വു​ന്ന​ത് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ന്ന അ​ങ്ങാ​ടി​പ്പു​റം ഒാ​രാ​ടം​പാ​ലം പു​തു​ക്കി നി​ർ​മി​ക്ക​ൽ പ​ദ്ധ​തി. നേ​ര​ത്തേ പ​ദ്ധ​തി ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി (എ.​എ​സ്) ല​ഭി​ച്ച എ​ട്ടു​കോ​ടി രൂ​പ​യു​ടെ പാ​ലം നി​ർ​മാ​ണം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ജ​ന​ങ്ങ​ൾ. വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​െൻറ ഭി​ത്തി ത​ക​ർ​ത്ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ താ​ഴെ തോ​ട്ടി​ൽ വീ​ണി​ട്ടു​ണ്ട്. ഇ​ത് പു​തി​ക്കി നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി എ​ൻ.​എ​ച്ച്.​എ​ക്ക് ന​ൽ​കി ഭ​ര​ണാ​നു​മ​തി​യാ​യ​തി​നു തൊ​ട്ടു​പി​റ​കി​ലാ​ണ് പാ​ത പൂ​ർ​ണ​മാ​യും എ​ൻ.​എ​ച്ച്.​എ ഏ​റ്റെ​ടു​ത്ത് ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​ത്. അ​നു​മ​തി​യാ​യ എ.​എ​സ് അ​തോ​ടെ ന​ഷ്​​ട​മാ​വു​ക​യാ​യി​രു​ന്നു. അ​ങ്ങാ​ടി​പ്പു​റം ഒാ​രാ​ടം​പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ പു​തി​യ എ​സ്​​റ്റി​മേ​റ്റ് എ​ൻ.​എ​ച്ച്.​എ ത​യാ​റാ​ക്കു​ക​യോ സം​സ്ഥാ​ന മ​രാ​മ​ത്തി‍െൻറ ആ​വ​ശ്യ​പ്ര​കാ​രം നേ​ര​ത്തേ അ​നു​മ​തി​യാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യോ വേ​ണം. ഒാ​രാ​ടം​പാ​ല​ത്തി​നു പു​റ​മെ നാ​ട്ടു​ക​ല്ലി​നു സ​മീ​പം തൊ​ടൂ​കാ​പ്പി​ലെ ചെ​റി​യ പാ​ല​വും പു​തു​ക്കി നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ന​ൽ​കി​യ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayPalakkad-Kozhikode
News Summary - Palakkad-Kozhikode National Highway NHA
Next Story