Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightp3 LEAD വേണം...

p3 LEAD വേണം അതിജാഗ്രത: 20 പേർക്കുകൂടി കോവിഡ്​

text_fields
bookmark_border
-നഗരത്തിൽ ഫ്ലാറ്റിൽ അഞ്ചു​ പേർക്ക്​ രോഗബാധ കോഴിക്കോട്​: ജില്ലയിൽ ഞായറാഴ്​ച 20 പേർക്ക് കോവിഡ്​ സ്​ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഒറ്റ ദിവസം ഏറ്റവും കൂടുതൽ രോഗം സ്​ഥിരീകരിച്ച ദിവസമാണ്​ ഞായറാഴ്​ച. അഞ്ചു പേർ രോഗമുക്തി നേടി. പോസിറ്റിവായവർ: 1. കട്ടിപ്പാറ സ്വദേശി (34) ജൂൺ 30ന് ഖത്തറിൽനിന്ന്​ കോഴിക്കോ​ട്ടെത്തി. റാപിഡ് ടെസ്​റ്റ്​ പോസിറ്റിവായതിനെ തുടർന്ന്​ സ്രവ സാമ്പ്​ൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റിവായതിനെ തുടർന്ന്​ ചികിത്സയിലാണ്. 2, 3. ചങ്ങരോത്ത് സ്വദേശിനിയും (29) നാലു​ വയസ്സുള്ള മകളും ജൂൺ 24ന് ബഹ്​റൈനിൽനിന്ന്​ കോഴിക്കോ​ട്ടെത്തി. വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂലൈ ഒന്നിന് മകൾക്ക് ലക്ഷണത്തെ തുടർന്ന്​ നാദാപുരം ആശുപത്രിയിലെത്തി രണ്ടു പേരുടെയും സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റിവായതിനെ തുടർന്ന് രണ്ടു പേരും ചികിത്സയിലാണ്. 4 . മേപ്പയൂർ സ്വദേശി (17) ജൂൺ 29ന് മംഗലാപുരത്തുനിന്ന്​ സ്വന്തം കാറിൽ വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂലൈ ഒന്നിന് ലക്ഷണത്തെ തുടർന്ന്​ മെഡിക്കൽ കോളജിൽ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന്​ അവിടെ ചികിത്സയിലാണ്. 5. കീഴരിയൂർ സ്വദേശി (43) ജൂൺ 30ന് ഖത്തറിൽനിന്ന്​ കോഴിക്കോ​ട്ടെത്തി. റാപിഡ് ടെസ്​റ്റ്​ പോസിറ്റിവായതിനെ തുടർന്ന്​ ജൂലൈ ഒന്നിന്​ സ്രവ സാമ്പ്​ൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റിവായതിനെ തുടർന്ന്​ ചികിത്സയിലാണ്. 6. പേരാമ്പ്ര സ്വദേശി (47) ജൂൺ 22ന് മസ്കത്തിൽനിന്ന്​ കണ്ണൂരിലെത്തി. ടാക്സിയിൽ കോഴിക്കോ​ട്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന്​ രോഗലക്ഷണത്തെ തുടർന്ന്​ മെഡിക്കൽ കോളജിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന്​ ചികിത്സയിലാണ്. 7. കൊയിലാണ്ടി സ്വദേശി (42) ജൂലൈ രണ്ടിന് ഖത്തറിൽനിന്ന്​ കോഴിക്കോ​ട്ടെത്തി. ഗവൺമൻെറ്​ സജ്ജമാക്കിയ വാഹനത്തിൽ ജൂലൈ രണ്ടിന്​ മലപ്പുറം കൊറോണ കെയർ സൻെററിലെത്തി നിരീക്ഷണം തുടർന്നു. റാപിഡ് ടെസ്​റ്റ്​ പോസിറ്റിവായതിനെ തുടർന്ന്​ സ്രവ സാമ്പ്​ൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റിവായതിനെ തുടർന്ന്​ ചികിത്സയിലാണ്. 8. കോട്ടൂർ സ്വദേശി (23) ജൂൺ 26ന് ഖത്തറിൽന്ന്​ കണ്ണൂരിലെത്തി. ടാക്സിയിൽ കോഴിക്കോ​ട്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ രണ്ടിന് ലക്ഷണത്തെ തുടർന്ന്​ മെഡിക്കൽ കോളജിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന്​ ചികിത്സയിലാണ്. 9. ഓമശ്ശേരി സ്വദേശിനി (22) ഗർഭിണിയായിരുന്നു. ജൂലൈ ഒന്നിന്​ റിയാദിൽനിന്ന്​ കോഴിക്കോ​ട്ടെത്തി. റാപിഡ് ടെസ്​റ്റ്​​ പോസിറ്റിവായതിനെ തുടർന്ന്​ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി സ്രവപരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന്​ ചികിത്സയിലാണ്. 10. താമരശ്ശേരി സ്വദേശി (48) ജൂൺ 25ന് ദു​ൈബയിൽനിന്ന്​ കണ്ണൂരിലെത്തി. സ്വന്തം കാറിൽ കോഴിക്കോ​ട്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ മൂന്നിന് രോഗലക്ഷണത്തെ തുടർന്ന്​ മെഡിക്കൽ കോളജിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന്​ ചികിത്സയിലാണ്. 11. കായക്കൊടി സ്വദേശി (29) ജൂൺ 28ന് കർണാടകയിൽ നിന്ന്​ സ്വന്തം ബൈക്കിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാസമയത്ത് മുത്തങ്ങ ചെക്ക്പോസ്​റ്റിൽവെച്ച് സ്രവസാമ്പ്​ൾ എടുത്തിരുന്നു. സ്രവപരിശോധനയിൽ പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 12. കല്ലായി സ്വദേശി (47) ജൂൺ ഒമ്പതിന്​ ദു​ൈബയിൽനിന്ന്​ കോഴിക്കോ​ട്ടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 30ന് രോഗലക്ഷണത്തെ തുടർന്ന്‌ ബീച്ച് ആശുപത്രിയിലെത്തി. സ്രവപരിശോധനയിൽ പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 13, 14, 15, 16, 17- കോഴിക്കോട് കോർപറേഷൻ വെള്ളയിൽ സ്വദേശികളായ 53 വയസ്സുള്ള സ്‌ത്രീ, 63 വയസ്സുള്ള സ്‌ത്രീ, അഞ്ചു​ വയസ്സുള്ള ആൺകുട്ടി, മൂന്നര വയസ്സുള്ള ആൺകുട്ടി, ഒന്നര വയസ്സുള്ള ആൺകുട്ടി. കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റിവായ കൃഷ്ണനുമായി സമ്പർക്കമുള്ള കേസുകൾ. മരണത്തോടനുബന്ധിച്ച് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയിൽ അഞ്ചു​ പേരും പോസിറ്റിവായി. 18. ആയഞ്ചേരി സ്വദേശി (32) ജൂൺ 23ന് ഷാർജയിൽനിന്ന് കോഴിക്കോ​ട്ടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന്​ ലക്ഷണത്തെ തുടർന്ന്‌ നടത്തിയ സ്രവപരിശോധനയിൽ പോസിറ്റിവായി. 19. മേപ്പയൂർ സ്വദേശി (24) ജൂൺ 14ന് കുവൈത്തിൽനിന്ന് കണ്ണൂരിലെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 25ന് പേരാമ്പ്രയിലെത്തി സ്രവപരിശോധന ഫലം പോസിറ്റിവായി. 20. കിഴക്കോത്ത് സ്വദേശിനി (28) ജൂലൈ രണ്ടിന്​ സൗദിയിൽനിന്ന്​ കോഴിക്കോ​ട്ടെത്തി. റാപിഡ് ടെസ്​റ്റിൽ പോസിറ്റിവായതിനാൽ സ്രവ സാമ്പ്​ൾ എടുത്ത്​ മലപ്പുറത്ത് സി.സി.സിയിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധന ഫലം പോസിറ്റിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story