മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ സംഭരണി സ്ഥാപിക്കും
text_fieldsമഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ പരിശോധന നടത്തുന്നു
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ സംഭരണി സ്ഥാപിക്കുന്നതില്‍ നിലനിന്നിരുന്ന സാങ്കേതിക തടസ്സം നീങ്ങി. ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണെൻറ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഞായറാഴ്ച രാവിലെ ഒമ്പതിന് വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു.
ജില്ല ഭരണകൂടം ഇടപെട്ട് കഞ്ചിക്കോട്ടുനിന്ന് മഞ്ചേരിയില്‍ എത്തിച്ച പതിനായിരം ലിറ്റർ ഓക്സിജന്‍ സംഭരണി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സാങ്കേതിക തടസ്സമുയര്ന്നത്. സ്ഥാപിക്കാന്‍ ഒരുക്കിയ ഭൗതിക സൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്നായിരുന്നു ഇനോക്സ് എയര്‍ പ്രൊഡക്റ്റ്സ് കമ്പനി പറഞ്ഞിരുന്നത്. സംഭരണിയുടെ സ്ഥാനവും വിതരണം ചെയ്യേണ്ട സ്ഥലവും തമ്മിലുള്ള വ്യത്യാസമാണ് ഇവർ ചൂണ്ടിക്കാണിച്ചത്.
ഇതോടെ കലക്ടര്‍ ഇനോക്സ് കമ്പനി, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി, സാങ്കേതിക വിദഗ്ധരായ പി.കെ സ്റ്റീല്‍ അധികൃതര്‍ എന്നിവരോട് മെഡിക്കല്‍ കോളജില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു.
ഇനോക്സ് അധികൃതര്‍ ഒഴികെയുള്ളവര്‍ എത്തി. കലക്ടറുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവൃത്തി വിലയിരുത്തി.
സംഭരണി സ്ഥാപിക്കുന്ന പ്രവൃത്തി ഒരാഴ്ചക്കകം പൂര്‍ത്തിയാകും. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, യു.എല്‍.സി.സി ചീഫ് പ്രോജക്ട് മാനേജര്‍ കിഷോര്‍, പി.കെ സ്റ്റീല്‍ ഡി.ജി.എം ഷേക്സ്പിയര്, സീനിയര്‍ മാനേജര്‍ ഷാജിത്ത്, സീനിയര്‍ എൻജിനീയര്‍ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

