കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ സംവിധാനത്തിന് 40 ലക്ഷം അനുവദിക്കും –ടി.വി. ഇബ്രാഹീം
text_fieldsകൊണ്ടോട്ടി: ഗവ. താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ സംഭരണ വിതരണ സംവിധാനം സ്ഥാപിക്കാൻ 40 ലക്ഷം രൂപ അനുവദിക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ നിലവിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് എം.എൽ.എ തുക അനുവദിച്ചത്.
ഫണ്ട് അനുവദിക്കാൻ തടസ്സങ്ങൾ നീങ്ങിയ ഉടൻ പ്രവൃത്തി പൂർത്തികരിച്ചു പദ്ധതി ഉടൻ ആരംഭിക്കാനാകുമെന്ന് എം.എൽ.എ അറിയിച്ചു.
നിലവിലെ ഗുരുതര സാഹചര്യത്തിൽ എല്ലാവരും അതിജാഗ്രത കൈക്കൊള്ളണമെന്നും മണ്ഡലത്തിലുള്ള ജനങ്ങൾക്ക് എന്ത് ആവശ്യത്തിനും നേരിൽ വിളിക്കുകയോ എം.എൽ.എ കൺട്രോൾ റൂം മുഖേനെ ബന്ധപ്പെടുകയോ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

