Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightത​ല​ക്ക​ട​ത്തൂ​രി​ൽ...

ത​ല​ക്ക​ട​ത്തൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ക്രൂ​യി​സ​ർ നാ​ല്​ വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു

text_fields
bookmark_border
ത​ല​ക്ക​ട​ത്തൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ക്രൂ​യി​സ​ർ നാ​ല്​ വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു
cancel

വൈ​ല​ത്തൂ​ർ: ത​ല​ക്ക​ട​ത്തൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ക്രൂ​യി​സ​ർ നാ​ല് വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ട്ടി​യി​ടി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ 3.30നാ​ണ് അ​പ​ക​ടം. കൂ​ട്ടാ​യി പ​റ​വ​ണ്ണ​യി​ൽ​നി​ന്ന് പാ​ണ​ക്കാ​ട്ടേ​ക്ക് സ്വ​ലാ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ക്രൂ​യി​സ​ർ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ക്രൂ​യി​സ​ർ തി​രൂ​രി​ൽ​നി​ന്ന് വൈ​ല​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ പാ​റാ​ൾ നേ​ർ​ച്ച​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ത്തു​ട​ർ​ന്ന് തി​രി​ച്ച് ത​ല​ക്ക​ട​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​െ​ട​യാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന കാ​റി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ക്രൂ​യി​സ​ർ ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക് ക്രൂ​യി​സ​റി​ന​ടി​യി​ൽ​നി​ന്ന് എ​ടു​ക്കാ​ൻ പൊ​ലീ​സും നാ​ട്ടു​കാ​രും ഏ​റെ​നേ​രം പ്ര​യാ​സ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. റോ​ഡി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി​ത്തൂ​ൺ ക​ണ്ട​പ്പോ​ൾ വാ​ഹ​നം പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclescruiser
News Summary - Out-of-control cruiser hits four vehicles in Talakadthur
Next Story