ഓപറേഷൻ തൂഫാൻ: കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസലഹരി വേട്ട
text_fieldsഅബ്ദുൽ മുഫാസിർ, പിടികൂടിയ രാസലഹരി
കുറ്റിപ്പുറം: ജില്ലയിലെ കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിൽ ഹൈവേ കേന്ദ്രീകരിച്ച് ആഡംബര വാഹനത്തിൽ കറങ്ങിനടന്ന് വൻതോതിൽ രാസ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയായ തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടിൽ അബ്ദുൽ മുഫാസിറിനെ (33) ജില്ല ഡാൻസാഫ് ടീമും കുറ്റിപ്പുറം പൊലീസും ചേർന്ന് കുറ്റിപ്പുറം മഞ്ചാടിയിൽവെച്ച് അറസ്റ്റ് ചെയ്തു.
ആഡംബര വാഹനത്തിന്റെ സ്റ്റപ്പിനി ടയറിൽ മഗ്നറ്റിൽ സെല്ലോ ടാപ്പ് കൊണ്ട് പൊതിഞ്ഞു വാഹനത്തിന്റ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ചില്ലറ വിപണിയിൽ 25ലക്ഷം രൂപ വില വരുന്ന 493.16 ഗ്രാം എം.ഡി.എം.എ യും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് കണ്ടെടുത്തത്. 2024ൽ മലപ്പുറം, കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ വാണിജ്യാടിസ്ഥാനത്തിൽ എം.ഡി.എം.എ വിൽപന നടത്തിയതിന് പിടിക്കപ്പെട്ട് രണ്ടു വർഷത്തോളം ജയിലിൽ കിടന്നിട്ടുണ്ട്.
തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയാണ് വീണ്ടും എം.ഡി.എം.എ വിൽപന നടത്തുന്നത്. ബാംഗ്ലൂരിൽനിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്താൻ ഉപഗോഗിച്ച വാഹനവും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ മണികണ്ഠൻ, എസ്.ഐ കെ.എസ്. സുധീർ, എ.എസ്.ഐ സുധീർ പിഡി, പൊലീസ് ഉദ്യോഗസ്ഥരായ സനീഷ്, ലിബിൻ, മലപ്പുറം, പെരിന്തൽമണ്ണ, തീരൂർ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

