Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​പിരിറ്റ്​ ഒഴുക്ക്​:...

സ്​പിരിറ്റ്​ ഒഴുക്ക്​: ചെക്ക്​പോസ്​റ്റുകളിൽ പരിശോധന കർശനമാക്കി

text_fields
bookmark_border
സ്​പിരിറ്റ്​ ഒഴുക്ക്​: ചെക്ക്​പോസ്​റ്റുകളിൽ പരിശോധന കർശനമാക്കി
cancel

നിലമ്പൂർ: ഓണത്തോടനുബന്ധിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റി​െൻറയും ലഹരി ഉൽപന്നങ്ങളുടെയും ഒഴുക്ക്​ തടയാൻ എക്സൈസ് ചെക്ക്​പോസ്​റ്റുകളിൽ പരിശോധന കർശനമാക്കി. വനവും വനാതിർത്തികളും കേന്ദ്രീകരിച്ചുള്ള വ‍്യാജമദ‍്യനിർമാണവും മറ്റും തടയാൻ വനം, റവന‍്യൂ, പൊലീസ് എക്സൈസ് എന്നിവരടങ്ങുന്ന താലൂക്ക്തല സമിതി രൂപവത്കരിച്ചിരുന്നു. ഇതിന്​ പുറമെയാണ് ചെക്ക്​പോസ്​റ്റുകളിലും പരിശോധന കടുപ്പിച്ചത്.

കോവിഡ് വ‍്യാപനത്തെ തുടർന്നുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ചരക്ക് വാഹനങ്ങളിൽ കയറുന്നതിന്​ പരിമിതികളുണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചുള്ള കർശന പരിശോധനക്ക് വെള്ളിയാഴ്ച മുതൽ തുടക്കമിട്ടു.

കർണാടകയിൽ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കുന്ന സ്പിരിറ്റ് ആഘോഷനാളുകളിൽ കേരളത്തിലേക്ക് ഒഴുകാറുണ്ട്​. വ‍്യാജ മദ‍്യനിർമാണത്തിനാണ് ഇത്​ ഉപയോഗിക്കുന്നത്. കർണാടകയി​ലുണ്ടാക്കുന്നതി​െൻറ സിംഹഭാഗം സ്പിരിറ്റും കേരളത്തിലേക്കാണ് വരുന്നത്​.നാടുകാണി ചുരം വഴി വരുന്നത്​ രഹസ്യ ഗോഡൗണുകളിലേക്കാണ് എത്തുന്നത്​.

മുൻ വർഷങ്ങളിൽ ലക്ഷങ്ങളുടെ സ്പിരിറ്റ് വഴിക്കടവ് ആനമറി ചെക്ക്​പോസ്​റ്റിൽ പിടികൂടിയിരുന്നു. പച്ചക്കറികളുടെയും പലവ‍്യഞ്ജന സാധനങ്ങളുടെയും മറപറ്റിയാണ് കൊണ്ടുവരുന്നത്​.എക്സൈസ് ഇൻസ്പെക്ടർ, പ്രിവൻറിവ് ഓഫിസർ, മൂന്ന് സിവിൽ എക്സൈസ് ഓഫിസർമാർ എന്നിവരുടെ സേവനം അതിർത്തിയിലെ ഓരോ ചെക്ക്​പോസ്​റ്റിലും ഉറപ്പാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamSpirit checking
News Summary - Onam spirit checking
Next Story