Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightok ഡോക്​ടർക്ക്​...

ok ഡോക്​ടർക്ക്​ കോവിഡ്​: എടപ്പറ്റയിൽ 10 പേർ കൂടി നിരീക്ഷണത്തിൽ

text_fields
bookmark_border
ഡോക്​ടർക്ക്​ കോവിഡ്​: എടപ്പറ്റയിൽ 10 പേർ കൂടി നിരീക്ഷണത്തിൽ എടപ്പറ്റ: ഗ്രാമപഞ്ചായത്തിലെ​ ഹോമിയോ ആശുപത്രിയിലെ ഡോക്​ടർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച സംഭവത്തിൽ 10 പേർ കൂടി സ്വയം നിരീക്ഷണത്തിൽ. ആശുപത്രിയിലെത്തിയവരിൽ ചെവ്വാഴ്​ച വരെ 85 പേരാണ്​ നിരീക്ഷണത്തിലുള്ളത്​. ജൂലൈ 17 മുതൽ 23 വരെയാണ്​ ഡോക്​ടർ ഡ്യൂട്ടിയിലുണ്ടായിരുന്നത്​. ഇൗ ദിവസങ്ങളിൽ 125ഒാളം രോഗികൾ ചികിത്സക്കെത്തിയിട്ടുണ്ട്​. എന്നാൽ, രോഗികളുടെ സഹായികളായി എത്തിയവരുടെ എണ്ണം​ കൃത്യമായി ലഭ്യമായിട്ടില്ല. ​എടപ്പറ്റക്ക്​ പുറമെ സമീപ പഞ്ചായത്തുകളിൽനിന്നുള്ളവരും ചികിത്സക്കെത്തിയവരിൽപെടും. എടപ്പറ്റ ഒഴികെ മറ്റു പഞ്ചായത്തുകളിൽ നിന്നുള്ളവരുടെ ഒരാളുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന്​ ആരോഗ്യ വകുപ്പ്​ അധികൃതർ പറഞ്ഞു. അതേസമയം, ഡോക്​ടറുമായി നേരിട്ട്​ സമ്പർക്കമുണ്ടായ ഗ്രാമപഞ്ചായത്തിലെ രണ്ട്​ അംഗൻവാടി ജീവനക്കാരുടെ സ്രവം ചൊവ്വാഴ്​ച​ പരിശോധനക്ക്​ നൽകി. ഡോക്​ടർ പഞ്ചായത്ത്​ ഒാഫിസിലെത്തിയ ദിവസം പ്രവേശന കവാടത്തിൽ പേരുവിവരങ്ങൾ ശേഖരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ സ്രവമാണ്​ എടുത്തത്​. ഹോമിയോ ആശുപത്രിയിലെ അറ്റൻഡറുടെ സ്രവം ബുധനാഴ്​ച പരിശോധനക്ക്​ നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story