നിരോധനാജ്ഞ ലംഘിച്ച് ദേശീയപാത സർവേയുമായി ഉദ്യോഗസ്ഥ സംഘം
text_fieldsമലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലനിൽക്കെ അത് വകവെക്കാതെ ദേശീയപാത അധികൃതർ സർവേ നടപടികളുമായി മുന്നോട്ടുപോകുന്നതായി പരാതി. സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിെൻറ നേതൃത്വത്തിൽ പൊലീസുകാരും ഉദ്യോഗസ്ഥരുമടങ്ങുന്ന 30ലധികം വരുന്ന സംഘം കൊളപ്പുറത്തെത്തിയത് പ്രതിഷേധത്തിനിടയാക്കി.
എന്നാൽ, പ്രദേശവാസികളുടെ എതിർപ്പുകൾ മറികടന്ന് സംഘം സർവേ നടപടികൾ പൂർത്തിയാക്കി. കോടതി ഉത്തരവുേപാലും ലംഘിച്ചാണ് അധികൃതരുടെ നടപടിയെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ആരോപിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്ന് കൗൺസിൽ ജില്ല ചെയർമാൻ കുഞ്ഞാലൻ ഹാജിയും കൺവീനർ നൗഷാദ് വെന്നിയൂരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

