Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദ​ലി​ത് കോ​ൺ​ഗ്ര​സ്...

ദ​ലി​ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റി​ന് ഓ​ഫി​സ് വി​ല​ക്ക്: കരുവാരകുണ്ട് മണ്ഡലം കമ്മിറ്റി ഓഫിസിൽ യോ​ഗം ചേ​രാ​നാ​യി​ല്ല

text_fields
bookmark_border
ദ​ലി​ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റി​ന് ഓ​ഫി​സ് വി​ല​ക്ക്: കരുവാരകുണ്ട് മണ്ഡലം കമ്മിറ്റി ഓഫിസിൽ യോ​ഗം ചേ​രാ​നാ​യി​ല്ല
cancel

ക​രു​വാ​ര​കു​ണ്ട്: പു​തു​താ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത ദ​ലി​ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റിന് പാ​ർ​ട്ടി ഓ​ഫി​സി​ൽ​യോഗം ചേരാനായില്ല. ഭാ​ര​തീ​യ ദ​ലി​ത് കോ​ൺ​ഗ്ര​സ് ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ജ​നാ​ർ​ദ​ന​ൻ ക​ൽ​ക്കു​ണ്ടി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് യോ​ഗം ചേ​രാ​ൻ ഓ​ഫി​സ് ന​ൽ​കാ​തെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മ​ട​ക്കി​വി​ട്ട​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ മൂ​ന്നി​നാ​ണ് ജി​ല്ല പ്ര​സി​ഡ​ന്റ് പ്ര​കാ​ശ​ൻ കാ​ല​ടി ജ​നാ​ർ​ദ​ന​നെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി നോ​മി​നേ​റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല ഓ​ഫി​സി​ൽ പോ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ജ​നാ​ർ​ദ​ന​ൻ, യോ​ഗം ചേ​രാ​നാ​യി വ്യാ​ഴാ​ഴ്ച രാ​ത്രി കി​ഴ​ക്കെ​ത്ത​ല​യി​ലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ൽ എ​ത്തി. ജി​ല്ല ക​മ്മി​റ്റി അം​ഗം സി. ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​പ്പു​ക്കു​ട്ട​ൻ തു​വ്വൂ​ർ തു​ട​ങ്ങി ഏ​താ​നും പേ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ജ​നാ​ർ​ദ​ന​നെ പ്ര​സി​ഡ​ന്റാ​യി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഓ​ഫി​സ് തു​റ​ന്നു​കൊ​ടു​ക്കി​ല്ലെ​ന്നും മ​ണ്ഡ​ലം നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഇ​ത് ഒ​ച്ച​പ്പാ​ടി​നി​ട​യാ​ക്കി. ഒ​ടു​വി​ൽ ദ​ലി​ത് നേ​താ​ക്ക​ൾ യോ​ഗം ചേ​രാ​തെ പി​രി​യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ജ​നാ​ർ​ദ​ന​ൻ ക​ഴി​ഞ്ഞ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ​ൻ. അ​ബ്ദു​ൽ ഹ​മീ​ദ് ഹാ​ജി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ തോ​ൽ​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച ആ​ളെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​ക്കി​യ​ത് ത​ങ്ങ​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ​യാ​ണെ​ന്നും തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ ദ​ലി​ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​നെ നി​യ​മി​ക്കു​ന്ന​തി​ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​നു​മ​തി വേ​ണ്ടെ​ന്ന് ദ​ലി​ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ് പ്ര​കാ​ശ​ൻ കാ​ല​ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Office Ban for Dalit Congress President: He could not attend the meeting at the Karuwarakund constituency committee office.
Next Story