കുട്ടികളുടെ മികവിനെ പരിപോഷിപ്പിച്ച് ബാലാവകാശ സെമിനാർ
text_fieldsബാല സൗഹൃദ സംവാദത്തിന് ടി.വി. അനുപമ നേതൃത്വം
നൽകുന്നു
പൊന്നാനി: കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകിയും വൈജ്ഞാനിക മികവിനെ പരിപോഷിപ്പിക്കാനുള്ള സാധ്യതകളൊരുക്കിയും പൊന്നാനിയിൽ ബാലാവകാശ സെമിനാർ നടന്നു. പൊന്നാനി മണ്ഡലം ബാല സൗഹൃദമായി മാറുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ബാലാവകാശ സെമിനാറിൽ പൊന്നാനി മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബാലസൗഹൃദ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു. കുട്ടികളും സാമൂഹിക ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തിലെ സംവാദത്തിന് പട്ടികജാതി വികസന കോർപ്പറേഷൻ ഡയറക്ടർ ടി.വി. അനുപമ നേതൃത്വം നൽകി.
ബാലസൗഹൃദ കേരളം എന്ത് എങ്ങനെ എന്ന വിഷയത്തിൽ സി.വി. ജയകുമാർ പ്രഭാഷണം നടത്തി. ഡെമോക്രാറ്റിക് പാരൻറിങ് എന്ന വിഷയത്തിൽ ഡോ. മോഹൻറോയ് ക്ലാസ്സെടുത്തു. ബാലാവകാശ കമീഷനും കുട്ടികളും എന്ന വിഷയത്തിൽ ബാലാവകാശ സംഗമവും നടന്നു. ബാലസൗഹൃദ പദ്ധതി രൂപരേഖയുടെ അവതരണം ബാലാവകാശ കമീഷൻ അംഗം സി. വിജയകുമാർ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

