Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലാവസ്ഥ...

കാലാവസ്ഥ നിരീക്ഷണത്തിന് ഇനി കുട്ടികളും

text_fields
bookmark_border
weather observation
cancel

മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ‘കേ​ര​ള സ്‌​കൂ​ൾ വെ​ത​ർ സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ഓ​രോ ദി​വ​സ​വും അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും രേ​ഖ​പ്പെ​ടു​ത്താ​നും അ​തു​വ​ഴി നി​ശ്ചി​ത കാ​ലാ​വ​സ്ഥ വി​വ​ര​ങ്ങ​ൾ ത​യാ​റാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ലൂ​ടെ സാ​ധി​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ൽ ജ്യോ​ഗ്ര​ഫി പ്ര​ധാ​ന വി​ഷ​യ​മാ​യ 240 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​വ സ്ഥാ​പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 19 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ 12 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

അ​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​ട​ൻ ഉ​ദ്ഘാ​ട​നം ന​ട​ക്കും. എം.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ് കൂ​ട്ടാ​യി, വി​വേ​കാ​ന​ന്ദ എ​ച്ച്.​എ​സ്.​എ​സ് പാ​ലേ​മാ​ട് എ​ന്നി​വ​ക്ക് പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തി​രൂ​ർ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ആ​രം​ഭി​ച്ച കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നേ​ര​ത്തേ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weather observation
News Summary - Now children too for weather observation
Next Story