കോവിഡ് ലക്ഷണമുള്ളവർക്ക് പരിശോധന വേണ്ടെന്ന്; പഞ്ചായത്ത് പ്രസിഡൻറിെൻറ ശബ്ദ സന്ദേശം വിവാദമായി
text_fieldsവെട്ടത്തൂർ: കോവിഡ് ലക്ഷണമുള്ളവർ പരിശോധനക്ക് എത്തേണ്ടതില്ലെന്നും ലക്ഷണമില്ലാത്തവർ എത്തിയാൽ മതിയെന്നും ആഹ്വാനം ചെയ്തുള്ള പഞ്ചായത്ത് പ്രസിഡൻറിെൻറ ശബ്ദ സന്ദേശം വിവാദമായി. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. മുസ്തഫയുടെ ശബ്ദ സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലക്ഷണങ്ങളില്ലാത്തവർ മാത്രം പരിശോധിച്ചാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നും ട്രിപ്ൾ ലോക്ഡൗണിൽനിന്ന് പഞ്ചായത്തിന് രക്ഷനേടാമെന്നും സന്ദേശത്തിൽ പറയുന്നു. ജില്ലയിലെ ട്രിപ്ൾ ലോക്ഡൗൺ അവസാനിക്കുേമ്പാൾ സമീപ പഞ്ചായത്തുകളിലും ലോക്ഡൗൺ ഒഴിവാകും.
എന്നാൽ, ടി.പി.ആർ കുറഞ്ഞില്ലെങ്കിൽ വെട്ടത്തൂർ പഞ്ചായത്ത് മാത്രം വീണ്ടും ട്രിപ്ൾ ലോക്ഡൗണിലാകും. ഇത് ഇല്ലാതാക്കാൻ ലക്ഷണങ്ങളില്ലാത്തവർ മാത്രം ടെസ്റ്റ് ചെയ്യണമെന്നും ലക്ഷണങ്ങളുള്ളവർ വീടുകളിൽ തന്നെ തുടർന്നാൽ മതിയെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
അതേസമയം, രോഗലക്ഷണമുള്ളവരെ പോലെ തന്നെ ലക്ഷണങ്ങളില്ലാത്തവരും പരിശോധനക്ക് എത്തണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പ്രസിഡൻറ് സി.എം. മുസ്തഫ പറഞ്ഞു.
പഞ്ചായത്ത്തലത്തിൽ മെഗാ പരിശോധന ക്യാമ്പുകൾ നടത്തുന്നതിലൂടെ ഒരോ ദിവസവും 200 പേരെ പരിശോധനക്ക് വിധേയമാക്കണമെന്ന് സംസ്ഥാന സർക്കാറിെൻറ നിർദേശമുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് ലക്ഷണങ്ങളില്ലാത്തവരും പരിശോധന ക്യാമ്പുകളിൽ പെങ്കടുക്കണമെന്ന് ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

