നിറമരുതൂര്‍ സ്കൂളിനെ മാതൃക സ്പോർട്സ് സ്കൂളാക്കും -മന്ത്രി
text_fieldsതാനൂർ: സംസ്ഥാനത്ത് കായിക മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മാതൃകാ സ്പോർട്സ് സ്കൂളാക്കി മാറ്റുമെന്നും കായിക, ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ. നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിർമിച്ച സ്റ്റേഡിയത്തിന്റെയും ഗ്യാലറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കൃത്യമായ മാസ്റ്റർപ്ലാൻ അനുസരിച്ചാണ് സ്കൂളിലെ അടിസ്ഥാനസൗകര്യ വികസനം നടപ്പിലാക്കുന്നത്. സ്കൂളുകളിൽ കായികോത്സവങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും. നിറമരുതൂർ സ്കൂളിലെ സൗകര്യങ്ങൾ കേരളത്തിനു മാതൃകയാക്കാവുന്ന രീതിയിൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1.89 കോടി രൂപ ചെലവിൽ നിർമിച്ച പ്രീ എൻജിനീയറിങ് സ്ട്രക്ചറോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ട്, വോളിബാള്‍ കോര്‍ട്ട്, ഗ്യാലറി തുടങ്ങി വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി.കെ.എം. ഷാഫി, താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പോളാട്ട് നാസർ, പഞ്ചായത്തംഗം ശാന്തമ്മ, ഡി.ഡി.ഇ കെ.പി.രമേഷ് കുമാർ, വിദ്യാകിരണം ജില്ല കോഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി, പ്രധാനാധ്യാപകൻ ടി.വി. ദിനേഷ്, പ്രിൻസിപ്പൽ പി.ബി. ഷിജു, ജി.യു.പി സ്കൂൾ പ്രധാനാധ്യാപിക ടി.വി. ലത, പി.ടി.എ പ്രസിഡന്റ് കെ.ടി. ശശി, മുസ്തഫ പൊക്ലാത്ത്, ടി.പി. ഹാജറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

