നഷ്ടപ്പെട്ട പണം തിരിച്ചുനൽകിയ ഒമ്പതാം ക്ലാസുകാരനെ അനുമോദിച്ചു
text_fieldsമാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി നിഹാദിനെ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിക്കുന്നു
എടയൂർ: റോഡരികിൽനിന്ന് വീണുകിട്ടിയ തുക ഉടമയെ തിരിച്ചേൽപിച്ച മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി നിഹാദിനെ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു.
മാവണ്ടിയൂർ സ്വദേശിയായ കുറുപ്പന്തോട്ടി നൗഷാദിെൻറയും റംലയുടെയും മകനായ നിഹാദ് വീണുകിട്ടിയ സംഖ്യ ഉടമയെ തിരിച്ചേൽപിച്ച വാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
പ്രധാനാധ്യാപിക എം.ജി. മിനി, പി.ടി.എ പ്രസിഡൻറ് ടി. അബ്ദുസ്സമദ്, എസ്.ആർ.ജി കൺവീനർ ആർ. ജയശ്രീ, സി.കെ. ഷംസാൻ എന്നിവർ സംബന്ധിച്ചു.

