കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്
text_fieldsമൂന്നാറിൽ താഴ്ചയിലേക്ക് മറിഞ്ഞകാർ
താനൂർ: താനൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്. മറയൂര്‍ മൂന്നാര്‍ റോഡില്‍ തലയാര്‍ വാഗവരയിൽ തിങ്കളാഴ്ച വൈകീട്ട് 5.45നാണ് അപകം. ഞായറാഴ്ച യാത്ര പുറപ്പെട്ട സംഘം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
താനൂർ മൂലക്കൽ ചന്ദ്രശേഖരൻ റോഡ് സ്വദേശികളായ അൽഫാസ്, അജ്നാസ്, റിനാസ് ബാവ, ഷഹബാസ്, നിഹാദ്, ഫർദീബ്, ദിൽഷാദ്, ഫർഹാൻ, കാട്ടിലങ്ങാടി സ്വദേശി ലാസിം എന്നിവരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഉടൻ വാഗവര ടാറ്റ ആശുപത്രിയിലും അവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. അജ്നാസിന്റെ പരിക്ക് ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

