Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightഒഴുക്കിൽപ്പെട്ട മൂന്ന്...

ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിച്ച് യുവാവ്

text_fields
bookmark_border
ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിച്ച് യുവാവ്
cancel

നി​ല​മ്പൂ​ർ: യു​വാ​വി‍െൻറ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ സ​ഹോ​ദ​രി​ക​ളാ​യ മൂ​ന്ന് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ടു. ചാ​ലി​യാ​റി​ലെ ക​ള​ത്തി​ൻ​ക​ട​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളെ​യാ​ണ് മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ ചെ​റു​വ​ത്ത് കു​ന്ന് സ്വ​ദേ​ശി മ​ധു​ര​ക​റി​യ​ൻ റ​ഷീ​ദ​ലി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മാ​താ​വി‍െൻറ കൂ​ടെ ചാ​ലി​യാ​റി​ൽ കു​ളി​ക്കാ​നെ​ത്തി​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

13, ര​ണ്ട്, ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ജ്മ​അ് കു​ന്നി​ലെ പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് റ​ഷീ​ദ് ര​ക്ഷി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ എ​ല്ലാ​വ​ർ​ഷ​വും ക​ള​ത്തി​ൻ​ക​ട​വി​ൽ ചാ​ലി​യാ​റി​ന് കു​റു​കെ ത​ട​യ​ണ നി​ർ​മി​ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ​യും ഇ​വി​ടെ ത​ട​യ​ണ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​ത്തി‍െൻറ ഒ​ഴു​ക്ക് കാ​ര​ണം ത​ട​യ​ണ ന​ടു​വി​ൽ പൊ​ട്ടി​യി​ട്ടു​ണ്ട്. ഇ​വി​ടെ ന​ല്ല കു​ത്തൊ​ഴു​ക്കാ​ണ്. കു​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ൾ ഈ ​ഭാ​ഗ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​തി​ർ​ന്ന ര​ണ്ട് കു​ട്ടി​ക​ളെ​യും റ​ഷീ​ദി​ന് എ​ളു​പ്പ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. എ​ന്നാ​ൽ ഇ​ള​യ കു​ട്ടി​യെ അ​വ​സാ​ന​മാ​ണ് പ​രി​ക്കി​ല്ലാ​തെ ര​ക്ഷി​ക്കാ​നാ​യ​ത്. ത​ട​യ​ണ​യു​ടെ താ​ഴെ ഭാ​ഗ​ത്ത് ര​ണ്ടാ​ൾ ആ​ഴ​ത്തി​ൽ വെ​ള്ള​മു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowning
News Summary - Young man saves three children from drowning
Next Story