പൂവ്വത്തിപ്പൊയിലിൽ കാട്ടാനകളുടെ വിളയാട്ടം
text_fieldsകാട്ടാനക്കൂട്ടം തൊലിയുരിഞ്ഞ് നശിപ്പിച്ച പടിഞ്ഞാറ്റേതിൽ സുനിൽ കുമാറിെൻറ റബർതോട്ടം
നിലമ്പൂർ: വഴിക്കടവ് കണ്ടെയിൻമെൻറ് വാർഡിൽപെട്ട പൂവ്വത്തിപ്പൊയിൽ ഡീസൻറ്കുന്നിൽ കാട്ടാനക്കൂട്ടത്തിെൻറ വിളയാട്ടം. റബർ, തെങ്ങ്, കമുക്, വാഴ, കപ്പ, തീറ്റപ്പുൽ എന്നിവ വ്യാപകമായി നശിപ്പിച്ചു. സോളാർവേലി തകർത്താണ് ആനക്കൂട്ടം വ്യാഴാഴ്ച പുലർച്ച കൃഷിയിടത്തിലിറങ്ങിയത്. പടിഞ്ഞേറ്റകര സുനിൽ കുമാറിെൻറ റബർ മരങ്ങളുടെയും തെങ്ങുകളുടെയു തൊലിചീന്തിയെടുത്തു.
പടിഞ്ഞാറ്റേതിൽ വിനോദിെൻറ കമുകുകൾ പാടേ നശിപ്പിച്ചു. തച്ചറക്കുന്നൻ മുഹമ്മദിെൻറ ഒരു ഏക്കറോളം സ്ഥലത്തെ വാഴ, കപ്പ, ചേമ്പ്, ചേന എന്നിവയും നശിപ്പിച്ചു. രാമത്തുപറമ്പിൽ ഗോപാലെൻറ തീറ്റപ്പുൽ കൃഷിയും നശിപ്പിച്ചാണ് കാട്ടാനക്കൂട്ടം സമീപം നെല്ലിക്കുത്ത് വനത്തിലേക്ക് പുലർച്ച മടങ്ങിയത്.

