നാടുകാണി ചുരത്തിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ പരാക്രമം
text_fieldsനാടുകാണി ചുരത്തിൽ കാട്ടാന സ്കൂട്ടർ തകർക്കുന്നു
നിലമ്പൂർ: നാടുകാണിച്ചുരം റോഡിൽ സ്കൂട്ടർ യാത്രികന് നേരെ ഒറ്റയാന്റെ പരാക്രമം. യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. വഴിക്കടവ് പുത്തരിപ്പാടത്തെ തോരത്ത് ഷറഫുദ്ദീനാണ് അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.
വഴിക്കടവിൽനിന്ന് ഗൂഡല്ലൂരിലേക്ക് പോവുന്നതിനിടെ ഒന്നാം വളവിന് താഴെ റോഡിൽ വെച്ച് ആനയുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. സ്കൂട്ടറിന് മുന്നിലേക്ക് കുതിച്ചെത്തിയ കാട്ടാനയെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് ഓടുകയായിരുന്നു. സ്കൂട്ടർ ചവിട്ടി തകർത്താണ് ഒറ്റയാൻ കലി തീർത്തത്. സംഭവം അറിഞ്ഞ് നെല്ലിക്കുത്ത് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.