മൈലാടിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
text_fieldsrepresentational image
നിലമ്പൂർ: മൈലാടിയിൽ കാട്ടാനകളുടെ വിളയാട്ടത്തിൽ വ്യാപകമായി കൃഷി നശിച്ചു. വീട്ടുമുറ്റത്തെ റബർ തോട്ടത്തിൽ പുലർച്ചെ ടാപ്പിങ് നടത്തുന്നതിനിടയിൽ കാട്ടാനകളുടെ മുന്നിൽപ്പെട്ട കോലാർ വീട്ടിൽ രാജൻ തലനാരിഴക്കാണ് ഓടി രക്ഷപ്പെട്ടത്.
നിലമ്പൂർ മൈലാടിയിലും നമ്പൂരിപൊട്ടിയിലുമാണ് കൃഷി നശിപ്പിച്ചത്. മൈലാടി കരിവേലിൽ വർഗീസ് കുര്യൻ എന്ന അനിയന്റെ കൃഷിയിടത്തിലെ തെങ്ങുകളും കമുകുകളുമാണ് പുലർച്ചെ മൂന്ന് മണിയോടെ നശിപ്പിച്ചത്.
കായ്ഫലമുള്ള 15ലേറെ കമുകളും 10 തെങ്ങുകളും നശിപ്പിച്ചു. നമ്പൂരിപ്പൊട്ടിയിൽ നിലമ്പൂർ കോവിലകം വഴി സ്ഥലത്താണ് കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചത്. തെങ്ങുകളും കമുകുകളുമാണ് നശിപ്പിച്ചത്.

