Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകരിങ്കൽ മതിൽ...

കരിങ്കൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
landslide
cancel
camera_alt

മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി

അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വി​ൽ ക​രി​ങ്ക​ൽ മ​തി​ൽ കെ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി പൈ​ക്കാ​ട​ൻ സ്വ​പ്നേ​ഷ് (40), ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി മ​ണി (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ണ്ണും ക​ല്ലും പ​തി​ച്ച് ഒ​രാ​ൾ​ക്ക് കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

വ​ഴി​ക്ക​ട​വ് കെ​ട്ടു​ങ്ങ​ൽ ജു​മാ​മ​സ്ജി​ദി​ന് പി​റ​കി​ലെ സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. അ​തി​രി​ൽ ക​രി​ങ്ക​ൽ​ക്കെ​ട്ട് നി​ർ​മി​ച്ച് ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​നി​ടെ മു​ക​ൾ​ഭാ​ഗ​ത്തു​നി​ന്ന് മ​ണ്ണും ക​ല്ലും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മേ​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും വ​ഴി​ക്ക​ട​വ് പൊ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslide
News Summary - While building the granite wall Two people were injured in the landslide
Next Story