ഗതാഗത നിയമലംഘകർ കുടുങ്ങും; വഴിക്കടവിൽ കാമറ മിഴി തുറന്നു
text_fieldsവഴിക്കടവ് ആനമറിയിൽ പൊലീസ് സ്ഥാപിച്ച കാമറകൾ
നിലമ്പൂർ (മലപ്പുറം): വഴിക്കടവ് ആനമറിയിലെ കേരള അതിർത്തിയിൽ പൊലീസ് സ്ഥാപിച്ച കാമറകൾ പ്രവർത്തനം തുടങ്ങി. ആദ്യദിവസംതന്നെ കാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പ്രകാരം ഗതാഗത നിയമ ലംഘനത്തിന് വഴിക്കടവ് പൊലീസ് നാല് കേസെടുത്തു.
ഹെൽമെറ്റ് ധരിക്കാത്തതിനും സീറ്റ് ബൽറ്റ് ഇടാത്തതിനുമാണ് കേസുകളെടുത്തത്. വാഹനങ്ങൾ നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങൾ എളുപ്പത്തിൽ തെളിയിക്കാനുമായി ജില്ലയുടെ അതിർത്തികളിൽ പൊലീസ് കാമറകൾ സ്ഥാപിക്കുന്നതിന്റെ മൂന്നാംഘട്ടമായാണ് ചുരം താഴ്വാരപ്രദേശമായ ആനമറി വനം ചെക്ക്പോസ്റ്റിന് സമീപം കെ.എൻ.ജി റോഡിൽ കാമറകൾ സ്ഥാപിച്ചത്.
അത്യാധുനിക സംവിധാനത്തോടെയുള്ള എ.എൻ.പി.ആർ കാമറകളാണ് ഇവിടെയുള്ളത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ചുരം ഇറങ്ങിവരുന്നതുൾപ്പെടെയുള്ള രണ്ട് ഭാഗങ്ങളിലേക്കുമായി കാമറകണ്ണുകളുണ്ടാവും. കടന്നുവരുന്ന വാഹനങ്ങളുടെ മുൻഭാഗവും പിൻഭാഗവും നമ്പർപ്ലേറ്റുകൾ ഉൾപ്പെടെ കാമറകളിൽ പതിയും. പൊലീസിന്റെ തിരൂരിലെ കൺട്രോൾ റൂമിൽ നിന്നാണ് കാമറകൾ നിരീക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

