Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightയു​നെ​സ്കോ ലേ​ണി​ങ്...

യു​നെ​സ്കോ ലേ​ണി​ങ് സി​റ്റി; മെ​ഗാ സ്റ്റേ​ജ് ഷോ​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
പാ​ട്ടു​ത്സ​വം ഷോ​പ്പി​ങ് ടൂ​റി​സം ഫെ​സ്റ്റി​വൽ
cancel

നി​ല​മ്പൂ​ർ: യു​നെ​സ്കോ ലേ​ണി​ങ് സി​റ്റി നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി, റോ​ട്ട​റി ക്ല​ബ്‌, ടാ​ക്സി ഡ്രൈ​വേ​ഴ്സ് യൂ​നി​യ​ൻ, നി​ല​മ്പൂ​ർ പൗ​രാ​വ​ലി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ട്ടു​ത്സ​വം ഷോ​പ്പി​ങ് ടൂ​റി​സം ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഗാ സ്റ്റേ​ജ് ഷോ ​വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. പാ​ട്ടു​ത്സ​വം കാ​ർ​ണി​വ​ലി​നോ​ട്‌ സ​മീ​പം പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ൽ 15 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

വെ​ള്ളി​യാ​ഴ്ച മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും. ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ സ​ജി​ൽ മ​മ്പാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ക​ട​ക​ൻ’ സി​നി​മ​യി​ലെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ക​ട​ക​ൻ മെ​ഗാ ഷോ ​അ​ര​ങ്ങേ​റും. 14ന് ​ഗാ​യി​ക ല​ക്ഷ്മി ജ​യ​ൻ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും താ​ബൂ​ലം മ്യൂ​സി​ക് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന മെ​ഗാ ഷോ​യും റ​ൺ​വേ ബീ​റ്റ്സ് ഒ​രു​ക്കു​ന്ന ഫാ​ഷ​ൻ ഷോ ​എ​ന്നി​വ അ​ര​ങ്ങേ​റും.

മെ​ഗാ ഷോ​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ 15ന് ​ശി​ഖ പ്ര​ഭാ​ക​ര​ൻ ഫൈ​സ​ൽ റാ​സി ഒ​ന്നി​ക്കു​ന്ന പെ​ർ​ഫോ​മി​ങ് ലൈ​വ് ഉ​റു​മി ന​ട​ക്കും. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം. ബ​ഷീ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്‌​ക​റി​യ കി​നാ​തോ​പ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - UNESCO Learning City- Mega stage show starts on friday
Next Story