നാടുകാണി ചുരത്തിൽ രാസലഹരിയുമായി രണ്ടുപേർ പിടിയിൽ
text_fieldsലിജു എബ്രഹാം, ജിഷ്ണു ലാൽ
നിലമ്പൂർ: നാടുകാണി ചുരത്തിൽ ആനമറി എക്സൈസ് ചെക്ക്പോസ്റ്റിന് സമീപത്തുനിന്ന് ബൈക്കിൽ കടത്തുകയായിരുന്ന 8.058 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. എടക്കര കലാസാഗർപടിയിൽ കല്ലുപുരയിൽ ലിജു എബ്രഹാം (26), എടക്കര കാക്കപരത ചേലോട്ടുകര സി.എം. ജിഷ്ണു ലാൽ (23) എന്നിവരെയാണ് നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും ഉത്തര മേഖല ജോയന്റ് എക്സൈസ് കമീഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്.
തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് മൊഴി.
നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. സന്തോഷ്, ഉത്തര മേഖല ജോയന്റ് എക്സൈസ് കമീഷണർ സ്ക്വാഡിലെ അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്, ടി. ഷിജു മോൻ, പ്രിവന്റിവ് ഓഫിസർമാരായ എം. ഹരികൃഷ്ണൻ, റെജി തോമസ്, പി.വി. സുഭാഷ്, മുകുന്ദഘോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാകേഷ് ചന്ദ്രൻ, അഖിൽ ദാസ്, സബിൻ ദാസ്, എം. രാജേഷ്, കമ്മുക്കുട്ടി, യൂസഫ്, ഡ്രൈവർ രാജീവ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

