Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകോണ്‍ഗ്രസി​െൻറ നയം...

കോണ്‍ഗ്രസി​െൻറ നയം പ്രഖ്യാപിക്കേണ്ടത് യു.ഡി.എഫ് കണ്‍വീനറല്ല –ആര്യാടന്‍

text_fields
bookmark_border
കോണ്‍ഗ്രസി​െൻറ നയം പ്രഖ്യാപിക്കേണ്ടത്  യു.ഡി.എഫ് കണ്‍വീനറല്ല –ആര്യാടന്‍
cancel

നി​ല​മ്പൂ​ർ: കോ​ണ്‍ഗ്ര​സി​െൻറ ന​യം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​റ​ല്ലെ​ന്ന് മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്. വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി-​യു.​ഡി.​എ​ഫ് നീ​ക്കു​പോ​ക്ക് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ല്‍ യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​െൻറ നി​ല​പാ​ട് കോ​ണ്‍ഗ്ര​സ് നി​ല​പാ​ട​ല്ല. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ആ​ര്യാ​ട​ന്‍ പ​റ​ഞ്ഞു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഉ​ള്‍പ്പെ​ടെ ആ​രു​ടെ​യും വോ​ട്ട് സ്വീ​ക​രി​ക്കും. എ​ന്നാ​ൽ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യോ​ടു​ള്ള നി​ല​പാ​ടി​ലും ത​െൻറ മ​തേ​ത​ര നി​ല​പാ​ടി​ലും മാ​റ്റ​മി​ല്ല. തു​ട​ര്‍ച്ച​യാ​യി ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ട് നി​ല​മ്പൂ​രി​ല്‍നി​ന്ന്​ ജ​യി​ച്ചി​ട്ടും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ വോ​ട്ട് താ​ന്‍ ചോ​ദി​ച്ചി​ട്ടി​ല്ല. സി.​പി.​എം, ബി.​ജെ.​പി തു​ട​ങ്ങി​യ പാ​ര്‍ട്ടി​ക​ളി​ല്‍പെ​ട്ട​വ​ർ ത​നി​ക്ക് വോ​ട്ട് ചെ​യ്​​തി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, ഒ​രി​ക്ക​ല്‍പോ​ലും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​ക്കാ​ർ വോ​ട്ട് ചെ​യ്​​തി​ട്ടി​ല്ല. മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്‍പ്പെ​ടെ എ​ല്‍.​ഡി.​എ​ഫാ​ണ് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി​യു​മാ​യി സ​ഖ്യം ഉ​ണ്ടാ​ക്കി​യ​ത്. മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പി.​ഡി.​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​തും അ​വ​രാ​ണ്. ഇ​ക്കാ​ര്യം സി.​പി.​എം മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്നും ആ​ര്യാ​ട​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryadan MuhammedCongress
News Summary - To announce the policy of the Congress Not UDF convener - Aryadan
Next Story