Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകാറിൽ കൊണ്ടുവന്ന നാല്​...

കാറിൽ കൊണ്ടുവന്ന നാല്​ കിലോ കഞ്ചാവുമായി മൂന്ന്​ പേർ അറസ്റ്റിൽ

text_fields
bookmark_border
കാറിൽ കൊണ്ടുവന്ന നാല്​ കിലോ കഞ്ചാവുമായി മൂന്ന്​ പേർ അറസ്റ്റിൽ
cancel
camera_alt

ശ്രീ​ജി​ത്ത്, സ​ക്കീ​ർ ബാ​ബു, റാ​ബി​ദ്

നി​ല​മ്പൂ​ർ: മൂ​ലേ​പ്പാ​ട​ത്ത് വി​ൽ​പ​ന​ക്കാ​യി കാ​റി​ൽ കൊ​ണ്ടു​വ​ന്ന 4.300 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ക്ക​ര ഇ​ല്ലി​ക്കാ​ട് സ്വ​ദേ​ശി കൊ​ട​ക്കാ​ട്ട​ക​ത്ത് റാ​ബി​ദ് (22), എ​ട​ക്ക​ര ബാ​ർ​ബ​ർ​മു​ക്ക് സ്വ​ദേ​ശി പു​ത്ത​ൻ​കോ​ട്ടി​ൽ സ​ക്കീ​ർ ബാ​ബു (28), നാ​രോ​ക്കാ​വ് കു​ന്നു​മ്മ​ൽ പൊ​ട്ടി സ്വ​ദേ​ശി എ​ട​ക്ക​ണ്ട​ത്തി​ൽ ശ്രീ​ജി​ത് (24) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ എ. ​രാ​ജ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വാ​ഴ്ച അ​ർ​ധ​രാ​ത്രി 12 ഓ​ടെ​യാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗ്ഗ​മാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് കൈ​മാ​റാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ അ​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. റാ​ബി​ദ് മു​മ്പ് മോ​ഷ​ണ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. ശ്രീ​ജി​ത്തി​നെ​തി​രെ പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നു​ൾ​പ്പെ​ടെ കേ​സു​ണ്ട്. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യും കേ​സു​ക​ളു​ണ്ട്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു. കെ. ​അ​ബ്ര​ഹാ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നി​ല​മ്പൂ​ർ സി.​ഐ സു​നി​ൽ പു​ളി​ക്ക​ലി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ സി.​പി.​ഒ.​മാ​രാ​യ കെ. ​ര​ഞ്ജി​ത്, ടി. ​ധ​ന്യേ​ഷ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. സു​നി​ൽ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ഷി​ഫ് അ​ലി, നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaarrested
News Summary - Three people were arrested with four kilos of ganja brought in the car
Next Story