വയോധികയെ കബളിപ്പിച്ച് പണംതട്ടിയ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ അറസ്റ്റിൽ
text_fieldsനിലമ്പൂർ: നിരാലംബയായ വയോധികയെ സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി സാമ്പത്തികതട്ടിപ്പ് നടത്തിയ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ അറസ്റ്റിൽ. നിലമ്പൂർ പാഞ്ചജന്യം സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റ് ഉടമ കോവിലകത്തുമുറി സ്വദേശി ശ്യാംസുന്ദർ എന്ന രാധാകൃഷ്ണനെയാണ് (38) നിലമ്പൂർ എസ്.െഎ എം. ശശികുമാർ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കല്ലേമ്പാടം സ്വദേശിയായ 75കാരിയുടെ പരാതിയിലാണ് കേസ്.
പരാതിക്കാരിയെ ആജീവനാന്തം സംരക്ഷിക്കാമെന്ന് വാഗ്ദാനംചെയ്ത് ഇവരുടെ ഭൂമി വിറ്റ് രണ്ടര ലക്ഷം രൂപയും പെൻഷൻ തുകയിൽനിന്ന് 30,000 രൂപയും കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് വയോധികയെ സംരക്ഷിക്കാതെയും തുക തിരിച്ചുനൽകാതെയും വിശ്വാസവഞ്ചന നടത്തിയതിനാണ് അറസ്റ്റ്.
ചാരിറ്റബിൾ ട്രസ്റ്റിെൻറ പേരിൽ പ്രതി കൂടുതൽ തടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

