Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightആദിവാസി ഭൂസമരത്തിന്...

ആദിവാസി ഭൂസമരത്തിന് പിന്തുണ

text_fields
bookmark_border
ആദിവാസി ഭൂസമരത്തിന് പിന്തുണ
cancel
camera_alt

ബി.​ജെ.​പി ജി​ല്ല നേ​താ​ക്ക​ൾ ആ​ദി​വാ​സി​ സ​മ​ര​പ്പ​ന്ത​ലി​ൽ

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ ഐ.​ടി.​ഡി.​പി ഓ​ഫി​സി​ന് മു​ന്നി​ൽ ആ​ദി​വാ​സി​ക​ൾ ന​ട​ത്തു​ന്ന ഭൂ​സ​മ​ര​ത്തെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ബി.​ജെ.​പി​യും പ്ര​ത‍്യ​ക്ഷ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​മെ​ന്ന് നേ​താ​ക്ക​ൾ. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പെ​രു​കു​ന്ന മ​ഴ​ക്കാ​ലാ​രം​ഭ​ത്തി​ൽ കൊ​ച്ചു കു​ട്ടി​ക​ളും വൃ​ദ്ധ​രു​മു​ള്ള ഒ​രു പ​റ്റം ആ​ളു​ക​ൾ പ്രാ​ഥ​മി​ക കൃ​ത്യം നി​റ​വേ​റ്റാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടി നി​രാ​ഹാ​ര സ​ത‍്യ​ഗ്ര​ഹ സ​മ​രം ചെ​യ്യു​ന്ന​ത് സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ‍്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ൾ പ​ഠ​നം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സ​മ​രം 29 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് ര​വി തേ​ല​ത്ത്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ര​ശ്മി​ൽ നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. വേ​ലാ​യു​ധ​ൻ, നി​ല​മ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു സാ​മു​വ​ൽ, എ​ട​വ​ണ്ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ, ഐ.​ടി. സെ​ൽ ജി​ല്ല ക​ൺ​വീ​ന​ർ ര​മേ​ശ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal landSupportstruggle
News Summary - Support for tribal land struggle
Next Story