ഗൃഹനാഥന് കുത്തേറ്റ സംഭവത്തിൽ മരുമകൻ അറസ്റ്റിൽ
text_fieldsഅർഷാദ്
നിലമ്പൂർ: കുടുംബ വഴക്കിനെത്തുടർന്ന് ഗൃഹനാഥന് കുത്തേറ്റ സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. രാമംകുത്ത് സ്വദേശി അർഷാദിനെയാണ് (27) നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തത്. രാമംകുത്തിലെ ചേറ്റുപറമ്പത്ത് രാജനാണ് (53) കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ രാമംകുത്ത് അങ്ങാടിയിലാണ് സംഭവം. നെഞ്ചത്തും വയറ്റിലും മുതുകിനും കുത്തേറ്റ രാജൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
രാമംകുത്തിൽ പലചരക്കുകട നടത്തുന്നയാളാണ് രാജൻ. ഇവിടെയെത്തിയ അർഷാദ് രാജനുമായി വഴക്കുണ്ടാക്കുകയും കടയിൽ ഉണ്ടായിരുന്ന മീൻ മുറിക്കുന്ന കത്രിക എടുത്ത് കുത്തുകയുമായിരുന്നു. ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നുവെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്ന് മകളെ രാജൻ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.