നിലമ്പൂർ: യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ വിമതരെ നിർത്തി രംഗത്ത് വന്നവരെ കോൺഗ്രസിൽനിന്ന് പുറത്താക്കി. അച്ചടക്കത്തിെൻറ ഭാഗമായാണ് നടപടി. എന്നാൽ, തങ്ങൾ പാർട്ടിയിൽനിന്ന് രാജിവെച്ചതാണെന്നും പുറത്താക്കിയെന്ന് പറയുന്നത് അപഹാസ‍്യമാണെന്നും വിമതർ പറഞ്ഞു.
പ്രവാസി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എ.ടി. ഫ്രാന്‍സിസ്, താമരക്കുളം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡൻറ് ഹംസ മൂച്ചിക്കല്‍, സെക്രട്ടറി ഗോകുല്‍ദാസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവർക്കെതിരെ നടപടി. അച്ചടക്ക നടപടി മാധ‍്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും രണ്ടാഴ്ച മുമ്പ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച തങ്ങളെ ഇപ്പോള്‍ പുറത്താക്കിയതായി പറയുന്നത് അപഹാസ്യമാണെന്നുമാണ് ഇവരുടെ വിശദീകരണം.