നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെപ്ലാറ്റ്ഫോം ഉയർത്തൽ തുടങ്ങി
text_fieldsനിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ് ഫോം ഹൈ ലെവൽ പ്രവൃത്തി ആരംഭിച്ചപ്പോൾ
നിലമ്പൂർ: നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ഹൈലെവൽ ആക്കി ഉയർത്തുന്ന പ്രവൃത്തി തുടങ്ങി. ദീർഘനാളത്തെ ആവശ്യമാണ് നിറവേറുന്നത്.
എട്ട് ബോഗികൾക്ക് നിർത്താവുന്ന തരത്തിൽ 183 മീറ്റർ നീളത്തിലാണ് നിർമാണം. ഇവിടെ ഉണ്ടായിരുന്ന പഴയ പ്ലാറ്റ് ഫോമിന് ഉയരമില്ലാത്തതിനെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽനിന്ന് മാത്രമേ യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ കഴിയുമായിരുന്നുള്ളൂ.
68 ലക്ഷം രൂപയാണ് റെയിൽവേ ഇതിനായി അനുവദിച്ചത്. പൂർത്തിയായാൽ ഇവിടെ മേൽപാലം നിർമിക്കുമെന്ന് ഷൊർണൂർ സീനിയർ സെക്ഷൻ എൻജിനീയറുടെ ചുമതലയുള്ള ആബിദ് പരാരി പറഞ്ഞു. അനുമതിയായ മേൽപാലത്തിെൻറ നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടി തുടങ്ങി.

