Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightപ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ...

പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ വി​ത​ര​ണം: എം.​എ​ൽ.​എ എ​ത്തി​യി​ല്ല, വീ​ട്ടി​ലെ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി കു​ടും​ബ​ശ്രീ

text_fields
bookmark_border
പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ വി​ത​ര​ണം: എം.​എ​ൽ.​എ എ​ത്തി​യി​ല്ല, വീ​ട്ടി​ലെ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി കു​ടും​ബ​ശ്രീ
cancel

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്ത് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ വ​ഴി പ​ണം സ​മാ​ഹ​രി​ച്ച്​ വാ​ങ്ങി​യ പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തി​ന് എം.​എ​ൽ.​എ എ​ത്തി​യി​ല്ല.

കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ളും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ എ​ട​വ​ണ്ണ ഒ​താ​യി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി വി​ത​ര​ണാ​ദ്ഘാ​ട​നം ന​ട​ത്തി.

സി.​ഡി.​എ​സി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ നി​ന്നാ​യി 185 പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ളാ​ണ് വാ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന്​ ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ത​ര​ണം ന​ട​ത്താ​ണ് അം​ഗ​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​റി​യി​ച്ച​ത്.

എം.​എ​ൽ.​എ എ​ത്തി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ മാ​യ ശ​ശി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​നി​ത രാ​ജു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ബ്​​ദു​ൽ ഹ​മീ​ദ് ല​ബ്ബ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ, സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, സി.​ഡി.​എ​സ് അം​ഗം എ​സ്. ധ​ന്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം എം.​എ​ൽ.​എ​യു​ടെ വീ​ട്ടി​ലെ​ത്തി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

അ​മ​ര​മ്പ​ല​ത്ത് വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഓ​ക്സി​മീ​റ്റ​റു​ക​ള​ണി​വ. ജി​ല്ല​യി​ൽ ട്രി​പ്​​ൾ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി നാ​ല്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ക​ട​ന്നു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​ന യാ​ത്ര യു.​ഡി.​എ​ഫ് വി​വാ​ദ​മാ​ക്കി​യി​ട്ടു​ണ്ട്.

യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം കു​ടും​ബ​ശ്രീ യൂ​നി​റ്റ് സ​മാ​ഹ​രി​ച്ചു വാ​ങ്ങി​യ പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ കൈ​മാ​റാ​ൻ കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ളും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും എ​ട​വ​ണ്ണ ഒ​താ​യി​യി​ലെ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ വ​സ​തി​യി​ലെ​ത്തി വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​ൽ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ പ​ണം പി​രി​ച്ച് പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ വാ​ങ്ങി​യ​ത്.

ട്രി​പ്​​ൾ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ൾ ക​ട​ന്ന് ന​ട​ത്തി​യ ഉ​ദ്​​ഘാ​ട​ന യാ​ത്ര സാ​ധാ​ര​ണ​ക്കാ​രെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണെ​ന്നും യു.​ഡി.​എ​ഫ് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഓ​ക്സി​മീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ന​ട​ത്താ​ൻ എ​ല്ലാ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും മാ​ധ്യ​മ​ങ്ങ​ളേ​യും പ്ര​സി​ഡ​ൻ​റ് ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10 മ​ണി​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ വി.​കെ. ബാ​ല​സു​ബ്ര​മ​ണ്യ​ൻ, എം.​ടി. നാ​സ​ർ ബാ​ൻ, നി​ഷാ​ദ് പെ​ട്ടേ​ങ്ങ​ൽ, ന​റു​ക്കി​ൽ വി​ഷ്ണു എ​ന്നി​വ​ർ ആ​രോ​പി​ച്ചു. ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ലെ അ​ജ​ണ്ട​യ​ല്ല പി​ന്നീ​ട് ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​ഹാ​മാ​രി കാ​ല​മാ​യ​തി​നാ​ലാ​ണ് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കേ​മ്പി​ൽ ര​വി, മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി പൊ​ട്ടി​യി​ൽ ചെ​റി​യാ​പ്പു എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulse oximeter
Next Story