Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightഓപ്പറേഷൻ തൂഫാൻ:...

ഓപ്പറേഷൻ തൂഫാൻ: നിലമ്പൂരിൽ എട്ടുപേർ പിടിയിൽ

text_fields
bookmark_border
ഓപ്പറേഷൻ തൂഫാൻ: നിലമ്പൂരിൽ എട്ടുപേർ പിടിയിൽ
cancel

നിലമ്പൂർ: പൊലീസിന്‍റെ ഓപറേഷൻ തൂഫന്‍റെ ഭാഗമായി നിലമ്പൂരിൽ എട്ടുപേർ പിടിയിൽ. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് ഏഴുപേരെ നിലമ്പൂർ പൊലീസ് പിടികൂടിയത്. മറ്റൊരു യുവാവിൽനിന്ന് 0.1714 ഗ്രാം രാസലഹരിയും പിടികൂടി.

എസ്.ഐ സി.പി. ജാബിറിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 9.30ന് പരിശോധന തുടങ്ങിയത്. ഓടായിക്കൽ പാലത്തിന് സമീപത്ത് നിന്നും ഓടായിക്കൽ ടർഫിന് സമീപത്ത് നിന്നുമാണ് കഞ്ചാവ് ഉപയോഗിച്ചവർ പിടിയിലായത്. പ്രതികളിൽ നിന്ന് ചെറു പൊതികളിൽ കഞ്ചാവ്, ഉപയോഗിക്കാനുള്ള സാധനങ്ങൾ എന്നിവയും കണ്ടെടുത്തു. അർധരാത്രി പുളിക്കലോടിയിൽ വച്ചാണ് എം.ഡി.എം.എയുമായി മമ്പാട് ചെമ്പംകാട് സ്വദേശി 34 കാരൻ അറസ്റ്റിലായത്. മൊത്തം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestdrug bustnilambur policeAnti Narcotics CellOperation Toofan
News Summary - Operation Toofan: Eight people arrested in Nilambur
Next Story