Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_right...

നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത; വ​രു​മാ​ന​ത്തി​ൽ മുന്നിൽ നി​ല​മ്പൂ​ർ സ്റ്റേ​ഷ​ൻ; 6.64 കോ​ടി

text_fields
bookmark_border
നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത; വ​രു​മാ​ന​ത്തി​ൽ മുന്നിൽ നി​ല​മ്പൂ​ർ സ്റ്റേ​ഷ​ൻ; 6.64 കോ​ടി
cancel
camera_alt

നിലമ്പൂർ റെയിൽവേ സ്റ്റേഷൻ

നി​ല​മ്പൂ​ർ: ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ പാ​ത​യി​ൽ വ​രു​മാ​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും ഒ​ന്നാ​മ​താ​യി നി​ല​മ്പൂ​ർ സ്റ്റേ​ഷ​ൻ. ആ​റ് കോ​ടി 64 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വ​ർ​ഷ​ത്തെ സ്റ്റേ​ഷ​നി​ലെ വ​രു​മാ​നം. നാ​ല​ര കോ​ടി​യോ​ളം രൂ​പ ച​ര​ക്ക് ഗ​താ​ഗ​ത വ​രു​മാ​ന​വും ചേ​ർ​ത്ത് 11 കോ​ടി​യി​ല​ധി​കം രൂ​പ നി​ല​മ്പൂ​രി​ൽ​നി​ന്ന് മാ​ത്രം റെ​യി​ൽ​വേ​ക്ക് ല​ഭി​ച്ചു. 4.55 കോ​ടി വ​രു​മാ​നം ല​ഭി​ച്ച അ​ങ്ങാ​ടി​പ്പു​റ​ത്തി​നാ​ണ് പാ​ത​യി​ലെ ര​ണ്ടാം സ്ഥാ​നം.

1.82 കോ​ടി രൂ​പ വ​രു​മാ​ന​വു​മാ​യി വാ​ണി​യ​മ്പ​ലം മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളാ​യ മേ​ലാ​റ്റൂ​ർ 64.49 ല​ക്ഷം, പ​ട്ടി​ക്കാ​ട് 40.95 ല​ക്ഷം, തു​വ്വൂ​ർ 41.48 ല​ക്ഷം, ചെ​റു​ക​ര 25.28 ല​ക്ഷം, വ​ല്ല​പ്പു​ഴ 14.59 ല​ക്ഷം, വാ​ടാ​നാം​കു​റി​ശ്ശി 13.57 ല​ക്ഷം, കു​ലു​ക്ക​ല്ലൂ​ർ 10.44 ല​ക്ഷം, തൊ​ടി​യ​പ്പു​ലം 4.94 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് വ​രു​മാ​നം. 22.4 ല​ക്ഷ​മാ​ണ് പാ​ത​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം.

രാ​ജ‍്യ​ത്തെ​ത​ന്നെ ഏ​റ്റ​വും നീ​ളം കു​റ​ഞ്ഞ സിം​ഗി​ൾ ലൈ​ൻ ബ്രോ​ഡ്ഗേ​ജ് പാ​ത എ​ന്ന പ്ര​ത‍്യേ​ക​ത​യു​ള്ള നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​ക്ക് 66 കി​ലോ​മീ​റ്റ​റാ​ണു​ള്ള​ത്.

Show Full Article
TAGS:Nilambur-Shornur RoadNilambur station
News Summary - Nilambur-Shornur Road; Nilambur station leads in terms of revenue; 6.64 crore
Next Story