നിലമ്പൂർ-ഷൊർണൂർ റെയിൽപാത: റിലേ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്
text_fieldsനിലമ്പൂർ-ഷൊർണൂര്‍ പാതയില്‍ മുഴുവന്‍ ട്രെയിനുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്
നിലമ്പൂർ -മൈസൂരു പാത ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ നടത്തുന്ന
റിലേ സത്യഗ്രഹത്തിെൻറ രണ്ടാം ദിനം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
നിലമ്പൂര്‍: നിലമ്പൂർ-ഷൊർണൂര്‍ റെയിൽപാതയില്‍ മുഴുവന്‍ ട്രെയിനുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ-മൈസൂരു പാത ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ നടത്തുന്ന റിലേ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്.
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടക്കുന്ന സത്യഗ്രഹത്തിെൻറ രണ്ടാംദിനം സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ -മൈസൂരു റെയിൽവേ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡൻറ് അഡ്വ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഡോ. കേദാര്‍നാഥ് മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്പേഴ്സൻ അരുമ ജയകൃഷ്ണന് മുഖ്യാതിഥിയായി. സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പദ്മാക്ഷന്, ലയണ്‍സ് ക്ലബ് പ്രസിഡൻറ് ജോര്‍ജ് വര്‍ഗീസ്, നിലമ്പൂര്‍ വികസന സമിതി പ്രതിനിധി അഹമ്മദ്കുട്ടി, ബിനോയ് പാട്ടത്തില്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി സുരേഷ്കുമാര്‍, പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡൻറ് പട്ടിക്കാടന്‍ ഷാനവാസ്, ജി.എസ്.ടി അസി. കമീഷണര്‍ ബ്രിജേഷ് എന്നിവര്‍ സംസാരിച്ചു. റൊട്ടേറിയന്‍ കിരാതദാസ് സ്വാഗതവും അനസ് യൂനിയന്‍ നന്ദിയും പറഞ്ഞു.

