Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_right...

നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് പാ​ത വീ​ണ്ടും സ്വ​പ്ന പാ​ള​ത്തി​ൽ

text_fields
bookmark_border
നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് പാ​ത വീ​ണ്ടും സ്വ​പ്ന പാ​ള​ത്തി​ൽ
cancel

നി​ല​മ്പൂ​ർ: ബ്രീ​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച മ​ല​ബാ​റി​ന്‍റെ വി​ക​സ​ന സ്വ​പ്ന​മാ​യ നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോട് പാ​ത ചി​റ​ക് മു​ള​ക്കാ​തെ വീ​ണ്ടും പാ​ള​ത്തി​ൽ ത​ന്നെ. ഇ​ട​ക്കാ​ല​ത്ത് ഏ​റെ ച​ർ​ച്ച​യാ​കു​ക​യും ഡി.​പി.​ആ​റും, സ്ഥ​ല നി​ർ​ണ​യ സ​ർ​വേ​യും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം നേ​രി​ട്ട് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വും പാ​ത​ക്ക് പ്ര​തീ​ക്ഷ​യേ​റ്റി​യി​രു​ന്നു. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​ത​രാ​മ​ൻ ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ച്ച മൂ​ന്നാം ബ​ജ​റ്റി​ൽ പാ​ത​യെ കു​റി​ച്ച് പ​ര​മാ​ർ​ശി​ച്ച​തേ​യി​ല്ല. പ്രി​യ​ങ്ക ഗാ​ന്ധി എം.​പി​യു​ടെ മ​ണ്ഡ​ല​മാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ പാ​ത​ക്ക് പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു മ​ല​ബാ​ർ.

സ​ർ​വേ​ക​ളും ച​ർ​ച്ച​ക​ളും മാ​ത്ര​മാ​ണ് പാ​ത​യു​ടെ മു​ത​ൽ​കൂ​ട്ട്. കൊ​ങ്ക​ൺ മാ​തൃ​ക​യി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​വു​ന്ന​താ​ണ് ന​ഞ്ച​ൻ​കോ​ട് പാ​ത. യോ​ജി​ച്ചു​ള്ള ഒ​രു വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ഞ്ച​ൻ​കോ​ട് പാ​ത​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് പാ​ത​ക്ക് മേ​ലു​ള്ള വ​ലി​യ തി​രി​ച്ച​ടി. മ​ല​പ്പു​റം, വ​യ​നാ​ട്, നീ​ല​ഗി​രി, മൈ​സൂ​ർ ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​വു​ക. 41 വ​ലി​യ പാ​ല​ങ്ങ​ൾ, 393 ചെ​റി​യ പാ​ല​ങ്ങ​ൾ, 33630 മീ​റ്റ​ർ നീ​ള​ത്തി​ൽ 63 ട​ണ​ൽ, 42 ലെ​വ​ൽ ക്രോ​സി​ങ്, 21 റോ​ഡി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള ബ്രി​ഡ്ജ്, 11 അ​ണ്ട​ർ ബ്രി​ഡ്ജ്, 20 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, പാ​ത​യി​ലൂ​ടെ സാ​ധ‍്യ​മാ​കു​ന്ന കൂ​ടി​യ വേ​ഗ​ത നൂ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് 236 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ‍്യ​ത്തി​ലു​ള്ള പാ​ത​യി​ലെ സ​ർ​വേ​യി​ൽ പ​റ​യു​ന്ന​ത്. മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ 126.20 കി​ലോ​മീ​റ്റ​ർ, ത​മി​ഴ്നാ​ട് നീ​ല​ഗി​രി ജി​ല്ല​യി​ൽ 37.80, ക​ർ​ണാ​ട​ക​യു​ടെ മൈ​സൂ​ർ ജി​ല്ല​യി​ൽ 72 കി​ലോ മീ​റ്റ​റി​ലൂ​ടെ​യും പാ​ത ക​ട​ന്നു​പോ​വും.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സം​യു​ക്ത സം​രം​ഭ​മാ​യി ക​രാ​ർ ഒ​പ്പി​ട്ട് മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി.​എം.​ആ​ർ.​സി.​യെ നി​യ​മി​ച്ച് ഡി.​പി.​ആ​ർ ചെ​യ്യാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പാ​ത​യാ​ണി​ത്. റെ​യി​ൽ​വേ നേ​രി​ട്ടും ഡി.​എം.​ആ​ർ.​സി വ​ഴി​യും ന​ട​ത്തി​യ സ​ർ​വേ​ക​ളി​ൽ പാ​ത ലാ​ഭ​ക​ര​മാ​ണെ​ന്ന് ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2016ൽ ​പാ​ത​ക്ക് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ല​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് മൈ​സൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര സ​മ​യ​ത്തി​ന് വ​ലി​യ കു​റ​വു​വ​രു​ന്ന പാ​ത​യാ​ണി​ത്. കൊ​ച്ചി​യി​ൽ​നി​ന്നും മൈ​സൂ​രു​വി​ലേ​ക്കു​ള്ള ദൂ​രം 348 കി​ലോ​മീ​റ്റ​റാ​യി കു​റ​യും. ക​ർ​ണാ​ട​ക​ക്ക് കൊ​ച്ചി​യു​മാ​യും വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യും പു​തി​യ ഒ​രു റെ​യി​ൽ​പാ​ത കൂ​ടി തു​റ​ന്നു​കി​ട്ടും. ഡ​ൽ​ഹി​യെ ഹൈ​ദ​ര​ബാ​ദ്, ബം​ഗ​ളൂ​രു, മൈ​സൂ​രു വ​ഴി കൊ​ച്ചി തി​രു​വ​ന​ന്ത​പു​രം എ​ന്നീ ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സു​പ്ര​ധാ​ന പാ​ത​യാ​വും. കൊ​ച്ചി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കൊ​രു എ​ളു​പ്പ പാ​ത, ബം​ഗ​ളൂ​രു വ​ഴി ഹൈ​ദ​ര​ബാ​ദി​ലേ​ക്ക് ഒ​രു ഐ.​ടി കോ​റി​ഡോ​ർ, നി​ര​വ​ധി ടൂ​റി​സം സാ​ധ‍്യ​ത​ക​ൾ, റെ​യി​ൽ​വേ ഭൂ​പ​ട​ത്തി​ൽ വ​യ​നാ​ടി​നൊ​രു പ്ര​മു​ഖ സ്ഥാ​നം ഇ​ങ്ങ​നെ ന​ഞ്ച​ൻ​കോ​ട് പാ​ത​ക്ക് പ്ര​തീ​ക്ഷ​ക​ൾ നി​ര​വ​ധി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburMalayalam NewsMalappuram NewsLatest News
News Summary - Nilambur-Nanchancode road
Next Story