Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂർ ഗവ. കോളജ്: എം.എൽ.എ ഓഫിസിന് മുന്നിൽ കെ.എസ്.യു ഭിക്ഷാടന സമരം

text_fields
bookmark_border
നിലമ്പൂർ ഗവ. കോളജ്: എം.എൽ.എ ഓഫിസിന് മുന്നിൽ കെ.എസ്.യു ഭിക്ഷാടന സമരം
cancel
camera_alt

നി​ല​മ്പൂ​ർ ഗ​വ. കോ​ള​ജി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ‍്യ​പ്പെ​ട്ട് കെ.​എ​സ്.​യു

പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​ന് മു​ന്നി​ൽ ഭി​ക്ഷാ​ട​ന സ​മ​രം ന​ട​ത്തു​ന്നു

നിലമ്പൂർ: വാടക കെട്ടിടത്തിന്‍റെ പരിമിതിക്കുള്ളിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഗവ. കോളജിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ‍്യവുമായി കെ.എസ്.യു നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി പി.വി. അൻവർ എം.എൽ.എയുടെ ഓഫിസിന് മുന്നിൽ ഭിക്ഷാടന സമരം നടത്തി.

ഏഴ് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഗവ. കോളജിനാവശ്യമായ സ്ഥലവും, കെട്ടിടവും ഉടൻ യഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭിക്ഷാപാത്രവുമായി വിദ‍്യാർഥികളുടെ സമരം. നിലമ്പൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഗോപിനാന്ദൻ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ കാസിം അധ്യക്ഷത വഹിച്ചു.

അഡ്വ. ഷെറി ജോർജ്, ഷിബു പുത്തൻവീട്ടിൽ, ഷെഫീഖ് മണലോടി എന്നിവർ സംസാരിച്ചു. ആഖിൽ റഹ്മാൻ, ആരോമൽ ശ്രീകാന്ത്, ഫാത്തിമ്മ സനില, ഷാഹുൽ ഹർഷക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nilambur Govt. College: KSU begging protest in front of MLA office
Next Story