Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനിലമ്പൂർ ജില്ല...

നിലമ്പൂർ ജില്ല ആശുപത്രി: മാതൃ-ശിശു ബ്ലോക്ക് നിർമാണം തുടങ്ങി

text_fields
bookmark_border
നിലമ്പൂർ ജില്ല ആശുപത്രി: മാതൃ-ശിശു ബ്ലോക്ക് നിർമാണം തുടങ്ങി
cancel

നി​ല​മ്പൂ​ർ: ജി​ല്ല ആ​ശു​പ​ത്രി മാ​തൃ-​ശി​ശു ബ്ലോ​ക്കി​ന്‍റെ പു​തി​യ പ്രോ​ജ​ക്ട് നി​ർ​മാ​ണോ​ദ്ഘാ​ട​നം പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എ​ച്ച്.​എം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ടി.​എ​ൻ. അ​നൂ​പ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​രേ​ണു​ക, നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ന​സീ​ബ അ​സീ​സ്, എ​ൻ.​എ. ക​രീം, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി. ഷി​നാ​സ് ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ൽ 2014ൽ ​നാ​ല് നി​ല കെ​ട്ടി​ട​ത്തി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ബി.​എ​സ്.​എ​ൻ.​എ​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​മാ​യി​രു​ന്നു അ​ന്ന് ക​രാ​റെ​ടു​ത്ത​ത്. 2016ൽ ​നി​ർ​മാ​ണം തു​ട​ങ്ങി ര​ണ്ട് വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു.

എ​ന്നാ​ൽ, പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം നീ​ണ്ടു. 30 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഉ​പ​ക​രാ​റു​കാ​ർ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ചു. പു​തി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ 16.5 കോ​ടി ചെ​ല​വ് ഉ​യ​ർ​ന്നു. നേ​ര​ത്തെ അ​നു​വ​ദി​ച്ച തു​ക​യി​ൽ 6.5 കോ​ടി രൂ​പ ബാ​ക്കി​യു​ണ്ട്. 10 കോ​ടി രൂ​പ കൂ​ടി എ​ൻ.​എ​ച്ച്.​എം അ​നു​വ​ദി​ച്ചു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ വാ​പ്കോ​സ് ആ​ണ് നി​ല​വി​ൽ ക​രാ​റെ​ടു​ത്ത​ത്. വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി കെ. ​മ​ണി​ക​ണ്ഠ​നാ​ണ് ഉ​പ​ക​രാ​റെ​ടു​ത്ത​ത്. ര​ണ്ട് വ​ർ​ഷം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം. വ​യ​റി​ങ്, അ​ഗ്നി​ര​ക്ഷ സം​വി​ധാ​നം എ​ന്നി​വ നി​ല​വി​ലെ എ​സ്റ്റി​മേ​റ്റി​ൽ ഇ​ല്ല. അ​തി​നാ​യി ര​ണ്ട് കോ​ടി രൂ​പ വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionNilambur District HospitalMaternal and Child Block
News Summary - Nilambur District Hospital: Construction of Maternal and Child Block has started
Next Story