നിലമ്പൂർ ബൈപാസ്; കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി
text_fieldsനിലമ്പൂർ: നിലമ്പൂരിലെ നിര്‍ദിഷ്ട ബൈപാസ് നിര്‍മാണത്തിന് ബാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ അനുമതി. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ബൈപാസ് നിര്‍മാണ നടപടികള്‍ക്ക് ഇതോടെ വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കെ.എൻ.ജി റോഡിൽ ഒ.സി.കെ ജങ്ഷനില്‍നിന്ന് വെളിയംതോടു വരെ ആറ് കി.മീറ്ററാണ് നിര്‍ദിഷ്ട ബൈപാസ് നിര്‍മാണം നടക്കുന്നത്. ഇതില്‍ ആദ്യഘട്ട ഭൂമി ഏറ്റെടുക്കലും റോഡ് നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
ചക്കാലക്കുത്ത് മുതലുള്ള നടപടികളാണ് തടസ്സപ്പെട്ടു കിടക്കുന്നത്. ഭൂമി ഏറ്റെടുക്കാൻ തുക അനുവദിച്ചതോടെ സാമൂഹികാഘാത പഠനം നടത്തുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് കലക്ടര്‍ നിയമിച്ച വിദഗ്ധ സമിതി പരിശോധിച്ചിരുന്നു. ഇതില്‍ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കലക്ടര്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തു. ഇക്കാര്യം വിശദ പരിശോധന നടത്തിയശേഷമാണ് സര്‍ക്കാര്‍ 10.66 ഹെക്ടര്‍ ഭൂമി മാനദണ്ഡങ്ങളനുസരിച്ച് ഏറ്റെടുക്കാൻ അനുമതി നല്‍കിയത്. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്ന് നഗരസഭ ചെയര്മാൻ മാട്ടുമ്മൽ സലീം പറഞ്ഞു.

