നിലമ്പൂർ ബഡ്സ് സ്കൂളിന് പുരസ്കാരം
text_fieldsഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പ്രത്യേക പുരസ്കാരം നേടിയ നിലമ്പൂർ ബഡ്സ് സ്കൂൾ
വിദ്യാർഥികൾക്ക് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
നിലമ്പൂർ: തിരുവനന്തപുരത്ത് നടന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ വല്ലപ്പുഴ ബഡ്സ് സ്കൂളിന് സ്പെഷൽ അവാർഡ്. 825 പൊതുവിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിലുൾപ്പെട്ട ഏക സ്പെഷൽ സ്കൂളായിരുന്നു നിലമ്പൂർ ബഡ്സ് സ്കൂൾ. ഹരിത വിദ്യാലയം റിയാലിറ്റിഷോയുടെ ഫൈനലിൽ എത്തിയാണ് സ്കൂൾ പ്രത്യേക പുരസ്കാരം കരസ്ഥമാക്കിയത്.
50,000 രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി. നിലമ്പൂരിലെത്തിയ വിജയികൾക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ രക്ഷാകർതൃ സമിതിയുടെയും ഡിവിഷൻ കൗൺസിലർ പി.ടി. കുഞ്ഞുമുഹമ്മദിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

