Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനാടുകാണി ചുരത്തിൽ...

നാടുകാണി ചുരത്തിൽ രാത്രിയാത്രക്ക് അനുമതി

text_fields
bookmark_border
നാടുകാണി ചുരത്തിൽ രാത്രിയാത്രക്ക് അനുമതി
cancel

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ രാ​ത്രി​യാ​ത്ര​ക്ക് അ​നു​മ​തി​യാ​യി. മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യി​ലാ​ണ് തീ​രു​മാ​നം.

മ​ഴ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ര​ക്ക് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നു​മാ​ണ് നി​രോ​ധ​നം നീ​ക്കി​യ​ത്. അ​തേ​സ​മ​യം അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​യും മ​റ്റ് ക​ള്ള​ക്ക​ട​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണി​ത്.

ചു​ര​ത്തി​ൽ രാ​ത്രി ഗ​താ​ഗ​തം നി​രോ​ധി​ച്ച​തി​നാ​ൽ നി​ര​വ​ധി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ചു​രം ക​വാ​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ നി​ർ​ത്തി​യി​ടേ​ണ്ട സാ​ഹ​ച​ര‍്യം ഉ​ണ്ടാ​യി​രു​ന്നു.

അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് വ​രു​ന്ന​വ​രും പോ​കു​ന്ന​വ​രും ഭ​ക്ഷ​ണ​വും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

Show Full Article
TAGS:Nadukani Ghat Ghat road open 
Next Story